തിരുവനന്തപുരം : ( www.truevisionnews.com) നെടുമങ്ങാട് മാർക്കറ്റിൽ കുത്തേറ്റ് യുവാവ് മരിച്ചു. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ (30) ആണ് മരിച്ചത്. സുഹൃത്ത് നിസാർ ആണ് ഹാഷിറിനെ കുത്തിയത്. കുത്തിയ ശേഷം നിസാര്‍ ഓടി രക്ഷപ്പെട്ടു.

ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. ബാറിൽ വച്ച് ഉണ്ടായ തർക്കമെന്നാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
youngman stabbed death Nedumangad market
