കോഴിക്കോട് : ( truevisionnews.com ) എരവട്ടൂരിൽ വച്ച് മയക്കുമരുന്ന് ലഹരിയിൽ ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതി കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വയനാട്ടിൽ വെച്ച് പോലീസിന്റെ പിടിയിലായി. കൂത്താളി പാറേമ്മൽ മുഹമ്മദ് അസ്‌ലം(28)ആണു പേരാമ്പ്ര പോലീസിന്റെ പരിശ്രമത്തിലൂടെ പിടിയിൽ ആയത്.

കഴിഞ്ഞ ജൂൺ മാസം ആയിരുന്നു എരവട്ടൂർ പെട്രോൾ പമ്പിനു സമീപത്തു വെച്ച് പെൺകുട്ടിയെ ബലമായി കാറിലേക്ക് വലിച്ചുകയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. പെൺകുട്ടി ബഹളം വെച്ചപ്പോൾ പരിസരവാസികൾ ഓടിക്കൂടിയതിനെ തുടർന്ന് പ്രതി കാറിൽ കയറി രക്ഷപെടുകയായിരുന്നു.
ശേഷം പ്രതി വിദേശത്തേക്ക് കടന്നു. പിന്നീട് തിരിച്ചു മുംബൈയിൽ എത്തി എറണാകുളം, വയനാട് വഴി കർണാടകയിലേക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ വയനാട് ചുണ്ടയിൽ വെച്ച് പോലീസിന്റെ പിടിയിൽ ആകുകയായിരുന്നു.
ഇതിനു മുമ്പ് പ്രതി നിരവധി തവണ പല കുട്ടികളെയും മിഠായി കാണിച്ചും മറ്റും പ്രലോഭിപ്പിക്കാൻ ശ്രമിച്ചിരുന്നു.
പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ ബിനുതോമസിന്റെ നിർദേശ പ്രകാരം , സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സുനിൽകുമാർ, ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.എസ്.ഐ സുജിലേഷിനാണ് അന്വേഷണ ചുമതല.
#Kozhikode #Girl #Kidnapping #Incident #Accused #custody
