എറണാകുളം : (www.truevisionnews.com) കൊച്ചിയില്‍ പൊലീസിന്റെ വയര്‍ലെസ് സെറ്റ് എറിഞ്ഞുടച്ച സംഭവത്തില്‍ അഭിഭാഷകന്‍ അറസ്റ്റില്‍.

തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്. നോര്‍ത്ത് സ്‌റ്റേഷനിലെ സിഐയുടെ വയര്‍ലെസ് സെറ്റ് ഇയാള്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു. ഇന്നലെ രാത്രി എസ്ആര്‍എം റോഡിലാണ് സംഭവം.
എന്നാല്‍ പൊലീസ് കയ്യേറ്റം ചെയ്തുവെന്നാണ് അഭിഭാഷകന്റെ പരാതി. ഇന്നലെ രാത്രി സിഐയും സംഘവും പട്രോളിംഗിന് ഇറങ്ങിയപ്പോള്‍ പൊതുസ്ഥലത്ത് വച്ച് അഭിഭാഷകന്‍ പുകവലിച്ചത് കണ്ടെന്നും ഇത് പാടില്ലെന്നും പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
പൊലീസിനോട് കയര്‍ത്ത ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സിഐയുടെ കൈവശമുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് പിടിച്ചുവാങ്ങി എറിഞ്ഞുടച്ചെന്നാണ് പൊലീസ് പറയുന്നത്.
ഇതോടെ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
#ARREST #Police's #wireless #set #thrown #Kochi #Lawyer #arrested
