തിരുവനന്തപുരം : (truevisionnews.com) വാര്‍ത്താസമ്മേളനത്തിനിടെ ഉണ്ടായ മൈക്ക് തര്‍ക്കത്തില്‍ കെ സുധാകരനും വി.ഡി സതീശനുമെതിരെ മുനവച്ച മറുപടിയുമായി കെ മുരളീധരന്‍ എംപി.

തനിക്ക് പക്വതയില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം. മറ്റുള്ളവരുടെ പക്വത താൻ അളക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവമാണിതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്കില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
മൈക്ക് വിവാദം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരുടെ പക്വത താന്‍ അളക്കുന്നില്ല, പക്വത കുറവ് തനിക്കാണെന്നാണ് ചിലരുടെ വിമര്‍ശനമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പാര്‍ട്ടി പരിപാടിയില്‍ കെപിസിസി അധ്യക്ഷനും യുഡിഎഫ് പരിപാടിയില്‍ പ്രതിപക്ഷ നേതാവുമാണ് ആദ്യം സംസാരിക്കുകയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
#am #generally #accused #being #immature #not #measuringup #maturity #others #KMuralidharan
