തിരുവനന്തപുരം : (www.truevisionnews.com ) റെയിൽവേ പ്ലാറ്റ്ഫോമിൽനിന്ന് കോണിക്കടിയിൽ സൂക്ഷിച്ച 15 കിലോ കഞ്ചാവ് പിടികൂടി. വിപണിയിൽ മൂന്നു ലക്ഷം വിലവരും.

ചെന്നൈ തിരുവനന്തപുരം മെയിലിൽ കൊണ്ടുവന്നതാണെന്നും വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആർ.പി.എഫ് ഉദ്യോഗസ്ഥർ കൂടുതലുള്ളതിനാൽ പുറത്തുകൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നുമാണ് കരുതുന്നത്. പ്രതിയെ കണ്ടുപിടിക്കാൻ പരിശോധന ഊർജിതമാക്കി.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബു, ആർ.പി.എഫ് എസ്.ഐ വർഷ മീന എന്നിവരുടെ നേതൃത്വത്തിൽ ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ് അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
#Cannabis #15kg #ganja #kept #under #corner #railway #platform #seized
