കോഴിക്കോട്: കോട്ടൂളിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 11 പേർക്ക് പരിക്കേറ്റു. അപകടം നടക്കുമ്പോൾ മരത്തിനടുത്തായി ഉണ്ടായിരുന്ന സ്കൂൾ കുട്ടികളും രക്ഷിതാക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
താമരശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല. താമരശ്ശേരിയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് ആണ് നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ചത്.
എതിർദിശയിലേക്ക് കയറിക്കൊണ്ടാണ് മരത്തിലിടിച്ചത്. ഓട്ടോ യൂടേൺ എടുത്തപ്പോൾ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. ഇന്ന് രാവിലെ 7 :30 ഓടെയാണ് അപകടമുണ്ടായത്. പൊലീസ് കേസെടുത്തു.
Kozhikode private bus lost control and hit a tree; The school children and their parents escaped unhurt