പുൽപ്പള്ളി: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും സമാന രീതിയിലുള്ള കുറ്റത്തിന് അറസ്റ്റിലായി. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് വയനാട് പുൽപ്പള്ളി ആനപ്പാറ താഴേത്തടത്തു റീജോ എന്ന അഗസ്റ്റിൻ ജോസിനെയാണ് (32) പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ സെന്റർ അധ്യാപകനായ റീജോ ക്ലാസിൽ വെച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സമാന സ്വഭാവമുള്ള കുറ്റങ്ങൾ ചെയ്തതിന് ജാമ്യത്തിലിറങ്ങി വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നയാളാണ് റീജോ.
A teacher who was out on bail in the POCSO case has been arrested again for a similar offence.
