വയനാട് : വയനാട്ടിൽ ഇടിമിന്നലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം. മേപ്പാടി ചെമ്പോത്തറ കല്ലുമല കൊല്ലിവെയിൽ ആദിവാസി കോളനിയിലെ സിമിയാണ് മരിച്ചത്.

വൈകീട്ട് അതിശക്തമായ മഴയോട് കൂടിയുണ്ടായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. സിമിയെ ഉടന്‍ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വീടിന് മുകളിൽ ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.
Incident of death of a woman struck by lightning in Wayanad; He was struck by lightning while taking clothes to dry
