പൊന്നമ്പലമേട്ടിൽ പൂജ നടത്തിയ സംഭവം; വനംവകുപ്പ്​ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പൊന്നമ്പലമേട്ടിൽ പൂജ നടത്തിയ സംഭവം; വനംവകുപ്പ്​ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
May 26, 2023 07:50 PM | By Kavya N

പത്തനംതിട്ട:  (truevisionnews.in) മകരവിളക്ക്​ തെളിക്കുന്ന പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയ സംഭവം. വനംവകുപ്പിലെ ഒരു ജീവനക്കാരൻ കൂടി അറസ്റ്റിൽ .

ഇടുക്കി മഞ്ജുമല സ്വദേശി സൂരജ് സുരേഷിനെയാണ്​ വനംവകുപ്പ് പിടികൂടിയത്​. പൂജാരി നാരായണൻ സ്വാമി​യെ ഗവിയിലെത്തിച്ചത് ഇയാളാണ്​.

പൂജ നടക്കുമ്പോൾ പൊന്നമ്പലമേട്ടിലും ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതേ കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ കൊച്ചുപമ്പ വനം വികസന കോർപറേഷൻ കോളനിയിലെ ഈശ്വരൻ എന്നയാൾ മൂഴിയാർ പൊലീസിൽ കീഴടങ്ങിയിരുന്നു.

ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.എന്നാൽ, കേസിലെ പ്രധാന പ്രതി നാരായണൻ സ്വാമി ഇപ്പോഴും ഒളിവിലാണ്. ഇയാൾ പത്തനംതിട്ട കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി ശനിയാഴ്ച പരിഗണിക്കും.

Poonambalamet pooja incident; Forest department officer arrested

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories