പട്ടാമ്പി: (truevisionnews.in) പട്ടാമ്പിയിൽ വ്യാഴാഴ്ച പുലർച്ചെ ശങ്കരമംഗലത്തും കൊപ്പത്തുമുണ്ടായ വാഹനാപകടങ്ങളിൽ 13 പേർക്ക് പരിക്ക്. തിരുവനന്തപുരത്തുനിന്ന് വഴിക്കടവിലേക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റും മൈസൂരിൽനിന്ന് കോട്ടയത്തേക്കുള്ള പെയിന്റ് ലോറിയുമാണ് ശങ്കരമംഗലം വളവിൽ വച്ച് കൂട്ടിയിടിച്ചത്.
അതിൽ 12 പേർക്ക് പരിക്കേറ്റു. സാരമായ പരിക്കേറ്റ നിലമ്പൂർ സ്വദേശി മെഹറുന്നീസയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ പട്ടാമ്പി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൊപ്പം-വളാഞ്ചേരി റോഡിൽ പുലാശ്ശേരിയിൽ തമിഴ്നാട്ടിൽനിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വന്ന മിനിലോറിയും കൊപ്പം ഭാഗത്തേക്കുള്ള പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.പിക്കപ്പിലെ ഒരാൾക്ക് പരിക്കേറ്റു. മിനി ലോറിയിൽ മൂന്നു പേരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
Car accidents at two places in Pattambi; 13 people were injured