പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുന്നത് എന്തുകൊണ്ട്?

പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുന്നത് എന്തുകൊണ്ട്?
Feb 19, 2023 10:02 PM | By Susmitha Surendran

പ്രമേഹം നമുക്കറിയാം, ഒരു ജീവിതശൈലീരോഗമായാണ് നാം കണക്കാക്കുന്നത്. എന്നാല്‍ മുൻകാലങ്ങളെ അപേക്ഷിച്ച് പ്രമേഹത്തിനുള്ള പ്രാധാന്യവും പ്രമേഹം വഴിവച്ചേക്കാവുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങള്‍- അസുഖങ്ങള്‍ എന്നിവയെ കുറിച്ചുമെല്ലാം കൂടുതല്‍ പേരില്‍ അവബോധമുണ്ട്.

പ്രമേഹം നിയന്ത്രണവിധേയമായി കൊണ്ടുപോയില്ലെങ്കില്‍ ക്രമേണ അത് അനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം ഇടയാക്കാറുണ്ട്. അത്തരത്തില്‍ പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലായി കാണാറുണ്ട്. എന്നാലിത് എന്തുകൊണ്ടാണെന്ന് മിക്കവര്‍ക്കും അറിയില്ല.

എന്തുകൊണ്ട് പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്നങ്ങള്‍?

പ്രമേഹം കൂടുമ്പോള്‍ ഇത് രക്തക്കുഴലുകളെയും നാഡികളെയുമെല്ലാം ബാധിക്കുന്നു. ഇതോടെ സുഗമമായ രക്തയോട്ടം തടസപ്പെടുന്ന സാഹചര്യം വരുന്നു. ലിംഗമടക്കമുള്ള ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോള്‍ ഉദ്ധാരണവും ലൈംഗികതാല്‍പര്യവുമെല്ലാം കുറയുന്നു. ചിലരില്‍ രക്തയോട്ടം കുറയുന്നതിന് അനുസരിച്ച് സ്പര്‍ശമറിയാത്ത അവസ്ഥയും വരാറുണ്ട്. ഇതെല്ലാം ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കാം.

ഹോര്‍മോണ്‍ വ്യതിയാനം...

പ്രമേഹം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും കാരണമാകാറുണ്ട്. പ്രത്യുത്പാദന ഹോര്‍മോണുകളായ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജൻ എന്നീ ഹോര്‍മോണുകളുടെ അളവില്‍ വ്യത്യാസം വരുമ്പോള്‍ അത് സ്വാഭാവികമായും ലൈംഗികതയെ ബാധിക്കുന്നു. ഈ പ്രശ്നം സ്ത്രീകളിലും പുരുഷന്മാരിലും കാണാം.

മരുന്നുകളുടെ പാര്‍ശ്വഫലം...

ചിലര്‍ പ്രമേഹം നിയന്ത്രിക്കുന്നതിനായി മരുന്നുകളെടുക്കുന്നുണ്ടാകാം. ഇവരിലൊരു വിഭാഗത്തിന് മരുന്നുകളുടെ പാര്‍ശ്വഫലമായും ഹോര്‍മോണ്‍ വ്യതിയാനം വന്ന് അത് ലൈംഗികതയെ ബാധിക്കാം. അതിനാല്‍ തന്നെ മരുന്നുകള്‍, അത് പ്രമേഹത്തിനുള്ളത് എന്ന് മാത്രമല്ല- ഏത് തരം മരുന്നുകളാണെങ്കിലും അവ എടുത്തുതുടങ്ങിയ ശേഷം ശരീരത്തിലും ആരോഗ്യകാര്യങ്ങളിലും കാണുന്ന മാറ്റങ്ങള്‍ നിര്‍ബന്ധമായും ഡോക്ടറെ ധരിപ്പിക്കാനും അവയ്ക്ക് പരിഹാരം കാണാനും ശ്രമിക്കേണ്ടതുണ്ട്.

വൈകാരികാവസ്ഥകള്‍...

പ്രമേഹരോഗികളില്‍ അതിന്‍റെ തോതും പ്രയാസങ്ങളും അനുസരിച്ച് വൈകാരികപ്രശ്നങ്ങളും കാണാം. ഇതും ലൈംഗികതാല്‍പര്യത്തെ സ്വാധീനിക്കാം. അതുപോലെ ചില പ്രമേഹരോഗികളില്‍ ഇൻസുലിൻ പമ്പും ലൈംഗികത ആസ്വദിക്കുന്നതിന് വിഘാതമായി നില്‍ക്കാറുണ്ട്. ഇത് രോഗികളുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.

ചെയ്യേണ്ടത്...

പ്രമേഹരോഗികള്‍, തങ്ങളുടെ ലൈംഗികജീവിതം ബാധിക്കപ്പെടുന്നതായി കണ്ടെത്തിയാല്‍ ഉടൻ തന്നെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് ഇക്കാര്യം ധരിപ്പിക്കുകയാണ് വേണ്ടത്. പ്രമേഹരോഗികളില്‍ എല്ലാവരിലും ഈ പ്രശ്നം കാണുകയില്ലെന്നും മനസിലാക്കുക.

ഇനി പ്രമേഹം ലൈംഗികതയെ ബാധിക്കുന്നുണ്ടെങ്കിലും ചികിത്സയിലൂടെയും ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ഇത് പരിഹരിക്കാവുന്നതേ ഉള്ളൂ. ആരോഗ്യകരമായ ഭക്ഷണം സമയത്തിന് കഴിക്കുക. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

അനാവശ്യമായ മാനസികസമ്മര്‍ദ്ദങ്ങള്‍ നിങ്ങള്‍ പിടികൂടാതെ ശ്രദ്ധിക്കുക. വ്യായാമം പതിവാക്കുക. രാത്രിയില്‍ സുഖകരമായ ഉറക്കവും ഉറപ്പിക്കുക. ഇത്രയും കാര്യങ്ങള്‍ ചെയ്യാനായാല്‍ തന്നെ വലിയ രീതിയിലാണ് ആരോഗ്യകാര്യങ്ങളില്‍ മാറ്റം കാണുക. സ്വാഭാവികമായും ഇത് ലൈംഗികജീവിതത്തെയും പോസിറ്റീവായി സ്വാധീനിക്കും.

Why are diabetics more likely to have sexual problems?

Next TV

Related Stories
ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; പഠനം

Mar 22, 2023 10:16 PM

ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; പഠനം

ഗർഭനിരോധന ഗുളിക സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി...

Read More >>
പ്രമേഹ രോ​ഗികൾ നോമ്പു നോൽക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Mar 21, 2023 12:06 PM

പ്രമേഹ രോ​ഗികൾ നോമ്പു നോൽക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

നോമ്പുതുറ മുതല്‍ അത്താഴം വരെ ധാരാളം ശുദ്ധജലം...

Read More >>
ചായയും കാപ്പിയും നല്ല ചൂടോടെ കുടിയ്ക്കുന്നവരാണോ...? എങ്കില്‍ നിങ്ങള്‍ അറിയാൻ....

Mar 19, 2023 09:00 AM

ചായയും കാപ്പിയും നല്ല ചൂടോടെ കുടിയ്ക്കുന്നവരാണോ...? എങ്കില്‍ നിങ്ങള്‍ അറിയാൻ....

ചൂട് കാലത്തും ചൂട് ചായ ഇഷ്ടപ്പെടുന്നവരുണ്ട്. എന്തെങ്കിലും കഴിക്കുകയാണെങ്കില്‍ നല്ല ചൂടോടെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇത്തരക്കാര്‍. എന്നാല്‍...

Read More >>
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്... വെറുംവയറ്റില്‍ ചായ കുടിക്കുന്നവരാണോ നിങ്ങൾ...? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Mar 18, 2023 11:25 PM

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്... വെറുംവയറ്റില്‍ ചായ കുടിക്കുന്നവരാണോ നിങ്ങൾ...? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രാവിലെ ഒരു ചായ കുടിച്ച്‌ കൊണ്ട് ഒരു ദിവസം തുടങ്ങുന്ന ശീലം പുരഷന്മാര്‍ക്ക് നല്ലതല്ല . ചായയിലെ കഫീനാണ് അഡിക്ഷന് കാരണമാകുന്നത്. വെറുംവയറ്റില്‍...

Read More >>
'കൊക്കക്കോളയും പെപ്സിയും പുരുഷന്മാരുടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും'; പുതിയ പഠനം

Mar 1, 2023 10:39 PM

'കൊക്കക്കോളയും പെപ്സിയും പുരുഷന്മാരുടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും'; പുതിയ പഠനം

'കൊക്കക്കോളയും പെപ്സിയും പുരുഷന്മാരുടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും'; പുതിയ...

Read More >>
പുരുഷന്മാരിലെ വന്ധ്യത ചെറുക്കാൻ ദിവസവും ചെയ്യാവുന്ന കാര്യങ്ങള്‍...

Feb 27, 2023 10:55 PM

പുരുഷന്മാരിലെ വന്ധ്യത ചെറുക്കാൻ ദിവസവും ചെയ്യാവുന്ന കാര്യങ്ങള്‍...

പുരുഷന്മാരിലായാലും സ്ത്രീകളിലായാലും വന്ധ്യതാകേസുകള്‍ കൂടിവരുന്ന സാഹചര്യമാണ് ഇന്നുള്ളത് എന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും...

Read More >>
Top Stories


News from Regional Network