മലപ്പുറം: ( www.truevisionnews.com ) കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബൂദബിയിൽ നിന്ന് കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ട്രോളിബാഗിലായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്.

കഞ്ചാവ് കൈപ്പറ്റാൻ എത്തിയ മട്ടന്നൂർ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രിൻജിൽ,റോഷൻ ആർ ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട യാത്രക്കാരനായി അന്വേഷണം ആരംഭിച്ചു.
Huge drug bust Karipur airport Hybrid cannabis worth nine crore seized two arrested
