മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....
May 13, 2025 09:23 AM | By Anjali M T

(truevisionnews.com) വളർത്തു മൃഗങ്ങളെ ഇഷ്ട്ടപെടുന്നവരായിരിക്കും ഭൂരിഭാഗം ആൾക്കാരും. അവയോടൊപ്പം കൂടുതൽ സമയം ചിലവഴിച്ചു സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന സമയത്ത് ചിലപ്പോഴെങ്കിലും ആഗ്രഹിച്ചു കാണും നമ്മൾ സംസാരിക്കുന്നപോലെ അതിനും തിരിച്ച് നമ്മുടെ അതെ ഭാഷയിൽ സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്. അത്തരത്തിൽ വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങൾ മനുഷ്യഭാഷയിലേക്ക് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തർജ്ജിമ ചെയ്യിക്കാൻ ഒരുങ്ങുകയാണ് ചൈനീസ് കമ്പനി.

ബെയ്ജിംഗ് ആസ്ഥാനമായ സെർച്ച് എഞ്ചിൻ കമ്പനിയാണ് ഹൈ-ടെക് വിവർത്തന സംവിധാനത്തിനായി ചൈനയിലെ നാഷണൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി അഡ്മിനിസ്ട്രേഷനിൽ പേറ്റൻ്റ് ഫയൽ ചെയ്‌തത്‌. മൃഗങ്ങളുടെ ശബ്ദം, ശരീരഭാഷ, പെരുമാറ്റത്തിലെ മാറ്റങ്ങൾ, മറ്റ് സൂചനകൾ എന്നിവയുൾപ്പെടെ ആദ്യം ശേഖരിക്കും. അതിനുശേഷം, AI-യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ വിവരങ്ങൾ വിശകലനം ചെയ്യുകയും അത് മനുഷ്യ ഭാഷയിലേക്ക് മാറ്റുകയും ചെയ്യും. ഈ സംവിധാനം മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിൽ ആഴത്തിലുള്ള ആശയവിനിമയവും ധാരണയും സാധ്യമാക്കുകയും വിവിധ ജീവിവർഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ബൈഡു എന്ന കമ്പനിയാണ് AI സംവിധാനം വികസിപ്പിക്കുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. പദ്ധതി വിജയിച്ചാൽ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ വളർത്തു നായയുടെ കുര മനുഷ്യഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ ഭാവിയിൽ സാധിച്ചേക്കാം. നിത്യവും ശാസ്ത്ര- സാങ്കേതികപരമായി മുന്നേറാൻ ഒരുങ്ങുകയാണ് ലോകം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഓരോ കണ്ടുപിടിത്തങ്ങളും നാളേക്കുള്ള മുതല്കൂട്ടായിരിക്കും.

https://youtube.com/shorts/0138gtEkhTo?si=dotwEEacJEB-1XbM

Artificial Intelligence translate pet sounds into human language

Next TV

Related Stories
ശ്രദ്ധിക്കുക ....; ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ്; ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി യു.ഐ.ഡി.എ.ഐ

Jun 17, 2025 06:40 PM

ശ്രദ്ധിക്കുക ....; ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ്; ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി യു.ഐ.ഡി.എ.ഐ

ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ്; ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി...

Read More >>
ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

Jun 15, 2025 11:15 AM

ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി...

Read More >>
ഇനി പൊട്ടുപോകില്ല  ....; ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്താം

Jun 13, 2025 10:17 AM

ഇനി പൊട്ടുപോകില്ല ....; ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്താം

ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട്...

Read More >>
പേടി വേണ്ട....യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത; അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

Jun 12, 2025 08:40 AM

പേടി വേണ്ട....യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത; അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന്...

Read More >>
Top Stories