മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണം; അറിയാം പൊറോട്ടയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

മലയാളികളുടെ  പ്രിയപ്പെട്ട ഭക്ഷണം; അറിയാം  പൊറോട്ടയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍
Jan 27, 2023 01:13 PM | By Vyshnavy Rajan

ലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് പൊറോട്ട. എന്നാല്‍ പൊറോട്ടയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതിനെകുറിച്ചൊക്കെ ബോധവാന്മാരാണെങ്കിലും അത് ഉപേക്ഷിക്കാന്‍ നമ്മള്‍ തയ്യാറല്ല. 

നോക്കാം പൊറോട്ടയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍.

റിഫൈന്‍സ് ഫ്ളോര്‍ അഥവാ മൈദ ഉപയോഗിച്ചാണ് പൊറോട്ട ഉണ്ടാക്കുന്നത്. ശരീരത്തിലെ ആസിഡ് ആല്‍ക്കലൈന്‍ ബാലന്‍സ് തടസപ്പെടുത്തുമെന്നതാണ് മൈദയുടെ വലിയൊരു ദോഷം. ആരോഗ്യകമായ പിഎച്ച്‌ ബാലന്‍സ് 7.4 ആണ്. മൈദ കഴിയ്ക്കുമ്ബോള്‍ ആല്‍ക്കലൈന്‍ തോതു കുറഞ്ഞ് അസിഡിറ്റി തോതുയരുന്നു.

ശരീരത്തന്റെ അസിഡിറ്റി തോതുയരുന്നതാണ് ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നതും. അസിഡിറ്റി തോതുയരുന്നത് ശരീരത്തിലെ കാല്‍സ്യം തോതു കുറയ്ക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ദോഷകരമവുമാണ്. അപചയപ്രക്രിയ കുറയ്ക്കും, ഇതുമൂലം തടി കൂടും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയാനും ഇത് പ്രധാന കാരണമാണ്.

മൈദയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതുയര്‍ത്താന്‍ കാരണമാകും. ഇതിലെ ആമിലോപെക്ടിന്‍ എന്ന പ്രത്യേക കാര്‍ബോഹൈഡ്രേറ്റുകള്‍ ഷുഗറായി പെട്ടെന്നു മാറുകയും ഇത് ഡയബെറ്റിസ് സാധ്യത കൂടുതലാക്കുകയും ചെയ്യുന്നു.

മൈദ ശരീരത്തിന്റെ അപചയപ്രക്രിയയെ കാര്യമായി ബാധിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ തടി പെട്ടെന്നു കൂടുവാനും ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാനും കാരണമാകും. മാത്രമല്ല, മൈദ നമുക്കു കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനും ശരീരത്തെ പ്രേരിപ്പിയ്ക്കുന്ന ഒരു ഘടകമാണ്.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ് മൈദ. ഭക്ഷണം ചെറിയ കണങ്ങളാക്കി മാറ്റി പെട്ടെന്നു ദഹിപ്പിയ്ക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇതു ബാധിയ്ക്കും. ഇത് ദഹനപ്രശ്നങ്ങളും മലബന്ധവുമെല്ലാമുണ്ടാക്കുകയും ചെയ്യും.

ശരീരത്തിലെ ഞരമ്ബുകള്‍ വീര്‍ക്കാനും വേദനയ്ക്കുമെല്ലാം മൈദ പോലുള്ള ഭക്ഷണങ്ങള്‍ വഴിയൊരുക്കും. മൈദ കഴിയ്ക്കുമ്ബോള്‍ ഗ്ലൈക്കേഷന്‍ എന്നൊരു പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്നുണ്ട്.

ഇത് വാതം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കു കാരണമാകുകയും ചെയ്യും മൈദ പോലുളളവയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ മാനസികആരോഗ്യത്തിനും ദോഷം വരുത്തുന്നവയാണ്. ഇവ ഡിപ്രഷന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതു തന്നെ കാരണം. ഉറക്കക്കുറവിനും തളര്‍ച്ചയ്ക്കുമെല്ലാം ഇത് കാരണമാകുകയും ചെയ്യും.

Malayali's favorite food; Know the health problems caused by porota

Next TV

Related Stories
ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; പഠനം

Mar 22, 2023 10:16 PM

ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; പഠനം

ഗർഭനിരോധന ഗുളിക സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി...

Read More >>
പ്രമേഹ രോ​ഗികൾ നോമ്പു നോൽക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Mar 21, 2023 12:06 PM

പ്രമേഹ രോ​ഗികൾ നോമ്പു നോൽക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

നോമ്പുതുറ മുതല്‍ അത്താഴം വരെ ധാരാളം ശുദ്ധജലം...

Read More >>
ചായയും കാപ്പിയും നല്ല ചൂടോടെ കുടിയ്ക്കുന്നവരാണോ...? എങ്കില്‍ നിങ്ങള്‍ അറിയാൻ....

Mar 19, 2023 09:00 AM

ചായയും കാപ്പിയും നല്ല ചൂടോടെ കുടിയ്ക്കുന്നവരാണോ...? എങ്കില്‍ നിങ്ങള്‍ അറിയാൻ....

ചൂട് കാലത്തും ചൂട് ചായ ഇഷ്ടപ്പെടുന്നവരുണ്ട്. എന്തെങ്കിലും കഴിക്കുകയാണെങ്കില്‍ നല്ല ചൂടോടെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇത്തരക്കാര്‍. എന്നാല്‍...

Read More >>
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്... വെറുംവയറ്റില്‍ ചായ കുടിക്കുന്നവരാണോ നിങ്ങൾ...? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Mar 18, 2023 11:25 PM

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്... വെറുംവയറ്റില്‍ ചായ കുടിക്കുന്നവരാണോ നിങ്ങൾ...? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രാവിലെ ഒരു ചായ കുടിച്ച്‌ കൊണ്ട് ഒരു ദിവസം തുടങ്ങുന്ന ശീലം പുരഷന്മാര്‍ക്ക് നല്ലതല്ല . ചായയിലെ കഫീനാണ് അഡിക്ഷന് കാരണമാകുന്നത്. വെറുംവയറ്റില്‍...

Read More >>
'കൊക്കക്കോളയും പെപ്സിയും പുരുഷന്മാരുടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും'; പുതിയ പഠനം

Mar 1, 2023 10:39 PM

'കൊക്കക്കോളയും പെപ്സിയും പുരുഷന്മാരുടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും'; പുതിയ പഠനം

'കൊക്കക്കോളയും പെപ്സിയും പുരുഷന്മാരുടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും'; പുതിയ...

Read More >>
പുരുഷന്മാരിലെ വന്ധ്യത ചെറുക്കാൻ ദിവസവും ചെയ്യാവുന്ന കാര്യങ്ങള്‍...

Feb 27, 2023 10:55 PM

പുരുഷന്മാരിലെ വന്ധ്യത ചെറുക്കാൻ ദിവസവും ചെയ്യാവുന്ന കാര്യങ്ങള്‍...

പുരുഷന്മാരിലായാലും സ്ത്രീകളിലായാലും വന്ധ്യതാകേസുകള്‍ കൂടിവരുന്ന സാഹചര്യമാണ് ഇന്നുള്ളത് എന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും...

Read More >>
Top Stories