3.7 ലക്ഷം രൂപ വിലയുള്ള ഗൗണിൽ മനോഹരിയായി മലൈക അറോറ; ചിത്രങ്ങൾ കാണാം

 3.7 ലക്ഷം രൂപ വിലയുള്ള ഗൗണിൽ മനോഹരിയായി മലൈക അറോറ; ചിത്രങ്ങൾ കാണാം
Dec 19, 2022 01:14 PM | By Vyshnavy Rajan

സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം തന്നെയാണ് താരത്തെ പാപ്പരാസികള്‍ പിന്തുടരുന്നതിന് കാരണം.

നാൽപതുകളിലും ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറ യുവതലമുറയ്ക്ക് ഒരു പ്രചോദനമാണ്. മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്.


ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെള്ള ഗൗണിലാണ് ഇത്തവണ താരം തിളങ്ങുന്നത്. മുംബൈയില്‍ നടന്ന നൈക ഫെമിന ബ്യൂട്ടി അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ എത്തിയതാണ് മലൈക.

സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് മേനക ഹരിസിംഗാനിയാണ് മലൈകയുടെ ഈ ചിത്രങ്ങള്‍ ആദ്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പിന്നീട് മലൈകയും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. റേച്ചല്‍ ഗില്‍ബെര്‍ട്ടിന്റെ ബ്രൈഡല്‍ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ വൈറ്റ് ലോങ് ഗൗണ്‍. നൈക് ലൈൻ ആണ് ഗൗണിന്‍റെ പ്രത്യേകത. 3,79,497 രൂപയാണ് ഇതിന്‍റെ വില.

അടുത്തിടെ ഓഫ് ഷോള്‍ഡറും ഹൈ സ്ലിറ്റുമുള്ള പ്ലീറ്റഡ് പിങ്ക് ഗൗണില്‍ തിളങ്ങിയ മലൈകയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വേയ്സ്റ്റില്‍ നല്‍കിയിരിക്കുന്ന ഗോള്‍ഡന്‍ സീക്വിന്‍സ് വര്‍ക്കാണ് വസ്ത്രത്തിന്റെ ഹൈലൈറ്റ്.


ഡിസൈനര്‍ ഹൗസായ ദര്‍സാറയുടെ പുതിയൊരു ഡിസൈനര്‍ സാറ്റിന്‍ ഗൗണണാണ് താരം ധരിച്ചത്. ചിത്രങ്ങള്‍ മലൈക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

നിരവധി പേരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് പ്രതികരണം അറിയിച്ച് രംഗത്തെത്തിയത്. അതിമനോഹരമെന്നും വയസ് എന്നുള്ളത് വെറും അക്കം മാത്രമാണെന്നും ആണ് മലൈകയുടെ ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ കമന്‍റ് ചെയ്തത്.

Malaika Arora looked stunning in a gown worth Rs 3.7 lakh; See pictures

Next TV

Related Stories
സ്റ്റൈലിഷ് ലുക്കിൽ മലൈക അറോറ; ചിത്രങ്ങൾ കാണാം

Feb 3, 2023 11:07 PM

സ്റ്റൈലിഷ് ലുക്കിൽ മലൈക അറോറ; ചിത്രങ്ങൾ കാണാം

ഫിറ്റ്നസിൻറെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. ബ്യൂട്ടിടിപ്സും വർക്കൗട്ട് വീഡിയോകളുമൊക്കെയായി സോഷ്യൽ മീഡിയയിലും...

Read More >>
സാരിയില്‍ സുന്ദരിയായി ബോളിവുഡ് താരം; വൈറല്‍ ചിത്രങ്ങൾ കാണാം

Dec 19, 2022 01:10 PM

സാരിയില്‍ സുന്ദരിയായി ബോളിവുഡ് താരം; വൈറല്‍ ചിത്രങ്ങൾ കാണാം

സാരിയില്‍ സുന്ദരിയായി ബോളിവുഡ് താരം; വൈറല്‍ ചിത്രങ്ങൾ കാണാം...

Read More >>
താര ദീപമായ്... സ്‌മൃതി സൈമൺൻ്റെ ക്യാമറ വിസ്മയം

Oct 22, 2022 11:43 PM

താര ദീപമായ്... സ്‌മൃതി സൈമൺൻ്റെ ക്യാമറ വിസ്മയം

താര ദീപമായ്... സ്‌മൃതി സൈമൺൻ്റെ ക്യാമറ വിസ്മയം...

Read More >>
മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ ചക്രവർത്തി

Sep 15, 2022 08:33 PM

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ ചക്രവർത്തി

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ...

Read More >>
മഞ്ഞ ഗൗണിൽ ഹോട്ട്  ലുക്കിൽ മലൈക

Sep 1, 2022 07:58 PM

മഞ്ഞ ഗൗണിൽ ഹോട്ട് ലുക്കിൽ മലൈക

മഞ്ഞ നിറത്തിലുള്ള ഗൗണ്‍ ധരിച്ച് ഹോട്ട് ലുക്കിലാണ് മലൈക പ്രത്യക്ഷപ്പെട്ടത്. ഡീപ് വി നെക്ക് ലൈന്‍ ആണ് ഗൗണിന്‍റെ...

Read More >>
ഗൂച്ചിയുടെ ഡ്രസ്സിൽ തിളങ്ങി ആലിയ

Aug 29, 2022 03:45 PM

ഗൂച്ചിയുടെ ഡ്രസ്സിൽ തിളങ്ങി ആലിയ

റഫിൾസ് ആണ് ഈ ഷിഫോൺ ഡ്രസ്സിന്റെ മുഖ്യ ആകർഷണം.ഇന്ത്യൻ രൂപയിൽ...

Read More >>
Top Stories