#fashion | മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

#fashion |  മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ
Apr 4, 2024 11:22 AM | By Athira V

( www.truevisionnews.com ) കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോള്‍. ടെലിവിഷന്‍ താരമായ അനുമോള്‍ ജനപ്രീതി നേടുന്നത് സ്റ്റാര്‍ മാജിക്കിലൂടെയാണ്. സോഷ്യൽ മീഡിയയിലും ശ്രദ്ധേയ സാന്നിധ്യമാണ് ഈ താരം.

അനുമോള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ് വൈറലാകാറുള്ളത്. വളരെ സിമ്പിൾ ആയ സംസാര രീതിയും പെരുമാറ്റവുമെല്ലാമാണ് വീട്ടിലെ കുട്ടിയെന്ന പോലെ അനുവിനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ കാരണം.

ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്നത്. ഈസ്റ്റർ ഷൂട്ടിനോട്‌ അനുബന്ധിച്ച് ഉള്ളതാണ് ചിത്രങ്ങൾ.

ഇളം പീച്ച് നിറത്തിലുള്ള മിനി ഗൗണാണ് വേഷം. വലിയ മേക്കപ്പില്ലാതെ എന്നാൽ നല്ല ഭംഗിയിൽ തന്നെയാണ് താരത്തിന്റെ ചിത്രങ്ങൾ. അനു ചേച്ചി സൂപ്പർ ആണെന്നാണ് എല്ലാവരുടെയും കമന്റ്.

https://www.instagram.com/p/C5LBo5IJ9jf/?utm_source=ig_web_copy_link

ഉയരം കുറഞ്ഞതിന്റെ പേരിൽ നേരിട്ട മോശം അനുഭവങ്ങളെപ്പറ്റി താരം പറഞ്ഞിരുന്നു. ഉയരം കുറഞ്ഞതില്‍ എനിക്ക് കുഴപ്പമില്ല. പക്ഷെ ഈ ഫീല്‍ഡിലേക്ക് വരുന്നതിന് മുന്നേ എനിക്കതൊരു പ്രശ്‌നമായിരുന്നു.

ഞാന്‍ പണ്ട് എന്‍സിസിയില്‍ ഉണ്ടായിരുന്നു. ഉയരം കുറഞ്ഞ നിന്നെ ആരാ എന്‍സിയിലെടുത്തതെന്ന് ചോദിച്ച് കളിയാക്കുമായിരുന്നു. സീരിയലിലേക്ക് വന്ന സമയത്ത് ഉയരമില്ലെന്ന് പറഞ്ഞ് പല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്.

ഷൂട്ടിന് വേണ്ടി വസ്ത്രങ്ങള്‍ അടക്കം എല്ലാം റെഡിയാക്കി വെച്ച്, ഷൂട്ട് തുടങ്ങുന്നതിന്റെ തലേദിവസമായിരിക്കും വിളിച്ച് പറയുക മാറ്റിയെന്ന്. അന്ന് ഉണ്ടായ സങ്കടം ഇപ്പോഴും ഓര്‍മ്മയുണ്ട്. അതൊക്കെ ഇന്‍സള്‍ട്ടായിരുന്നുവെന്നാണ് അനു പറയുന്നത്. ഇപ്പോള്‍ വിളിക്കുമ്പോള്‍ ഉയരമില്ലെന്ന് താന്‍ തന്നെ പറയും.

അതൊന്നും കുഴപ്പമില്ല ഞങ്ങള്‍ക്ക് അനു അഭിനയിച്ചാല്‍ മതിയെന്നാവും മറുപടി. നേരത്തെ ഇവര്‍ എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന് ഞാന്‍ ചിന്തിക്കും. അവരേയും കുറ്റം പറയാനാകില്ല. അന്ന് ഞാന്‍ ആരുമായിരുന്നില്ല. ഇപ്പോള്‍ എന്നെ അറിയുന്നതു കൊണ്ടാകാം ഉയരം പ്രശ്‌നമല്ലാതാകുന്നതെന്നും താരം പറയുന്നു.

#serial #actress #anumol #rs #karthu #new #photoshoot #instagram

Next TV

Related Stories
 പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

May 4, 2025 10:38 PM

പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ...

Read More >>
'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

Apr 28, 2025 11:15 AM

'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക്...

Read More >>
മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

Apr 25, 2025 05:13 PM

മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

ഗോള്‍ഡന്‍ പ്രിന്റുകള്‍ വരുന്ന മെറൂണ്‍ സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസാണ്...

Read More >>
Top Stories










Entertainment News