19 വർഷം പഴക്കമുള്ള വിവാഹവസ്ത്രത്തിൽ സൊനാലി ബേന്ദ്ര

19 വർഷം പഴക്കമുള്ള വിവാഹവസ്ത്രത്തിൽ സൊനാലി ബേന്ദ്ര
Oct 30, 2021 01:58 PM | By Divya Surendran

ഉത്തരേന്ത്യയിൽ ആഘോഷവേളകൾ തുടങ്ങിയപ്പോൾ തന്നെ ഫാഷൻ പ്രേമികൾ കണ്ണുനട്ടു കാത്തിരുന്നത് ബോളിവുഡ് താരങ്ങളുടെ കർവാ ചൗത് സ്റ്റൈൽ സ്റ്റേറ്റ്മെന്റിലേക്കാണ്. ഇന്നലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അൽപകാലമായി മാറി നിൽക്കുന്നൊരു താരമാണ് – സൊനാലി ബേന്ദ്ര. 

പഴയ വസ്ത്രത്തിന് പുതുമ നഷ്ടപ്പെടില്ലെന്നു തെളിയിച്ച് 19 വർഷം മുമ്പുള്ള ലെഹംഗ ചോളിയാണ് താരം കർവ ചൗത് ദിനത്തിൽ ധരിച്ചത്. ഓറഞ്ചും പിങ്കും ചേരുന്ന മനോഹരമായ ആ ലെഹംഗ ഉടനടി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിക്കുകയും ചെയ്തു. ആചാരപ്പൊലിമയുള്ള ദിനത്തിൽ സ്വന്തം വിവാഹവസ്ത്രം ധരിച്ചു എന്നതിനേക്കാൾ വസ്ത്രങ്ങളുടെ പുനരുപയോഗം എന്ന സന്ദേശം കൈമാറിയതിലൂടെ ഫാഷൻപ്രേമികളും സൊനാലിയെ പ്രശംസിക്കുന്നു. ബോളിവുഡിന്റെ പ്രിയപ്പെട്ട ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയതാണ് സൊനാലി ബേന്ദ്രയുടെ വിവാഹവസ്ത്രം.

കരകൗശലവൈദഗ്ധ്യം നിറയുന്ന അതിസൂക്ഷമായ അലങ്കാരത്തുന്നലുകൾ ചേർത്തൊരുക്കിയ ചോളിയും ഇരുവശത്തും എംബ്രോയ്ഡറി ചെയ്ത ദുപ്പട്ടയും ചേരുന്ന വസ്ത്രമാണിത്. സംവിധായകൻ ഗോൾഡി ബേലും സൊനാലിയും 2002ലാണ് വിവാഹിതരായത്. പഴമയും പുതുമയും ചേരുന്ന സ്റ്റൈലിങ്ങും സൊനാലിയുടെ പ്രത്യേകതയായി. ആചാരവും സംസ്കാരവും പകിട്ടോടെ പിന്തുടരുന്ന ദിനത്തിൽ വിവാഹവസ്ത്രത്തിനൊപ്പം സൊനാലി ധരിച്ചത് പുതുകാലത്തിന്റെ സൃഷ്ടിയായ മംഗല്യസൂത്രമാണ്. ആഗോള ആഭരണ ബ്രാൻഡായ ബുഗരി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച ‘മംഗൽസൂത്ര’ കലക്‌ഷനിലെ മാലയാണ് താരം അണിഞ്ഞത്. ‘‘സ്നേഹത്തോടെ സമീപിച്ചാൽ ലോകങ്ങൾ തന്നെ ഒരുമിക്കും, അന്നും ഇപ്പോഴും’’, സൊനാലി ബേന്ദ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Sonali Bendra in a 19-year-old wedding dress

Next TV

Related Stories
പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

Jan 14, 2022 11:10 PM

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ...

Read More >>
ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

Jan 13, 2022 10:54 PM

ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

ഫിറ്റ്നസിലും ഫാഷനിലും ബോളിവുഡ് നടി മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്....

Read More >>
ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

Jan 5, 2022 11:31 PM

ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനൻ. നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും...

Read More >>
ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

Dec 18, 2021 07:46 PM

ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

ഇപ്പോഴിതാ സൗദി അറേബ്യയിലെ ജിദ്ദയിൽ അരങ്ങേറിയ റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റുവലിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത്...

Read More >>
‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

Dec 17, 2021 08:55 PM

‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

ക്രയോൺസ് ടാറ്റൂ സ്റ്റുഡിയോയാണ് താരത്തിന്റെ ആഗ്രഹം സഫലമാക്കിയത്. രവീണയുടെ മൂന്നാമത്തെ ടാറ്റൂ ആണിത്. നെഞ്ചിലും പുറത്തുമാണ് ഇതിനു മുമ്പ് ടാറ്റൂ...

Read More >>
വിശ്വസുന്ദരിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

Dec 16, 2021 08:03 AM

വിശ്വസുന്ദരിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

എംബ്രോയ്ഡറികളും സ്റ്റോണ്‍ വര്‍ക്കുകള്‍ കൊണ്ട് മനോഹരമായിരുന്നു ഗൗൺ. സിൽവർ വർക്കുകളും വി...

Read More >>
Top Stories