ലിംഗത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇവ കഴിക്കാം

ലിംഗത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇവ കഴിക്കാം
Aug 22, 2022 07:07 PM | By Susmitha Surendran

ഉദ്ധാരണക്കുറവ് ഇന്ന് മിക്ക പുരുഷന്മാരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഇതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ലിംഗത്തിലേക്കുള്ള രക്തപ്രവാഹത്തിന്റെ അഭാവമാണ്. കുറഞ്ഞത് 40 ശതമാനം പുരുഷന്മാരും 40 വയസ്സ് ആകുമ്പോഴേക്കും ഉദ്ധാരണക്കുറവ് പ്രശ്നം നേരിടുന്നതായി ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഉദ്ധാരണക്കുറവിന് നിരവധി കാരണങ്ങളുണ്ടെങ്കിലും ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഏറ്റവും വലിയ കാരണങ്ങളിലൊന്ന്. പ്രായം, പ്രമേഹം, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ കാരണം സംഭവിക്കാവുന്ന ഒന്നാണ് ഇത്.

രക്തപ്രവാഹം ക്യത്യമായാൽ ഉദ്ധാരണ പ്രശ്നങ്ങൾ ഒരു പരിധി വരെ തടയാം. ലിംഗത്തിലേക്കുള്ള രക്തയോട്ടത്തിൽ ചില പ്രശ്നം ഉണ്ടാകുമ്പോൾ ഉദ്ധാരണക്കുറവ് ഉണ്ടാവുകയും തുടർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ പ്രശ്‌നമുണ്ടാവുകയും ചെയ്യുന്നു.

ലിംഗത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. രക്തപ്രവാഹം ലഭിക്കണമെങ്കിൽ ദൈനംദിന ഭക്ഷണത്തിൽ താഴേ പറയുന്ന ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക..

കറുവപ്പട്ട...

കറുവപ്പട്ടയിലെ രണ്ട് ഓർഗാനിക് ആസിഡ് സംയുക്തങ്ങൾ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അടുത്തിടെ നടത്തിയ പഠനത്തിൽ നൈട്രിക് ഓക്സൈഡിന്റെ വർദ്ധനവും രക്തക്കുഴലുകളുടെ പിരിമുറുക്കത്തിൽ കുറവും കണ്ടെത്തി. രക്തപ്രവാഹം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. കറുവപ്പട്ട ഹൃദയത്തിലേക്ക് രക്തം നൽകുന്ന കൊറോണറി ആർട്ടറിയിലെ രക്തക്കുഴലുകളുടെ വികാസവും രക്തപ്രവാഹവും മെച്ചപ്പെടുത്തിതായി ​ഗവേഷകർ പറയുന്നു.

വെളുത്തുള്ളി...

സ്വാഭാവികമായും ലിംഗത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് വെളുത്തുള്ളി. കൊറോണറി ആർട്ടറി രോഗമുള്ള രോഗികളെ സഹായിക്കാനും എൻഡോതെലിയൽ പ്രവർത്തനം മെച്ചപ്പെടുത്താനും വെളുത്തുള്ളിക്ക് കഴിയും.

ഇത് ധമനികളെ വിശ്രമിക്കുകയും ശരീരത്തിലുടനീളം രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തചംക്രമണത്തിലും ഹൃദയാരോഗ്യത്തിലും ഗുണം ചെയ്യുന്ന ഫലത്തിന് വെളുത്തുള്ളി അറിയപ്പെടുന്നു. വെളുത്തുള്ളി - പ്രത്യേകിച്ച്, അല്ലിസിൻ ഉൾപ്പെടുന്ന സൾഫർ സംയുക്തങ്ങ രക്തക്കുഴലുകൾ വിശ്രമിക്കുന്നതിലൂടെ ടിഷ്യു രക്തയോട്ടം വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മത്സ്യം...

ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള മത്സ്യങ്ങൾ ധാരാളം കഴിക്കുക. സാൽമൺ, മത്തി, അയല, എന്നിവ ഉൾപ്പെടുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ മത്സ്യം കഴിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യം, ഹൃദയാരോഗ്യം എന്നിവയ്ക്കും ഫലപ്രദമാണ്.

സവാള...

സവാള കൂടുതൽ കഴിക്കുന്ന പുരുഷന്മാർക്ക് ഹൃദയാരോഗ്യം മെച്ചപ്പെടാനും സ്വാഭാവികമായും അവരുടെ ലിംഗത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.

സിട്രസ് പഴങ്ങൾ...

നാരങ്ങ, ഓറഞ്ച്, മുന്തിരിപ്പഴം, സമാനമായ മറ്റ് സിട്രസ് പഴങ്ങൾ മെച്ചപ്പെട്ട രക്തയോട്ടം, മെച്ചപ്പെട്ട ഹൃദയാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഡാർക്ക് ചോക്ലേറ്റ്...

ഡാർക്ക് ചോക്ലേറ്റിൽ കൊക്കോയുടെ അളവ് കൂടുതലായിരിക്കും. ഡാർക്ക് ചോക്ലേറ്റിലെ കൊക്കോയുടെ ഉയർന്ന ശതമാനം രക്തയോട്ടം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ വളരെയധികം സ്വാധീനം ചെലുത്തുമെന്ന് ​ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.

നട്സ്...

നട്സിൽ ഇരുമ്പ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ലിംഗത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ ശരീരത്തിലുടനീളം രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

These can be consumed to increase blood flow to the penis

Next TV

Related Stories
Top Stories