ദാരുണം ....ബസിറങ്ങി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വയോധികന്‍ അതേ ബസിടിച്ച് മരിച്ചു

ദാരുണം ....ബസിറങ്ങി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വയോധികന്‍ അതേ ബസിടിച്ച് മരിച്ചു
May 13, 2025 02:20 PM | By Susmitha Surendran

കുണ്ടറ: (truevisionnews.com) കുണ്ടറ നല്ലിലയില്‍ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ അതേ ബസിടിച്ച് മരിച്ചു. അഷ്ടമുടി വള്ളക്കടവ് മറ്റശേരി പുത്തന്‍വീട്ടില്‍ ഷാജു സക്കറിയ (73) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.40-ന് നല്ലില ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം.

അഞ്ചാലുംമൂട്ടില്‍നിന്ന് കൊല്ലം-വെളിയം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ നല്ലിലയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഷാജു സക്കറിയ. നല്ലില ജംഗ്ഷനില്‍ ഇറങ്ങിയ ശേഷം ബസിന്റെ ഇടതുവശത്ത് കൂടി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു.

വെളിയത്തേക്ക് പോകുന്നതിനായി ആല്‍മാവ് മുക്ക്-നല്ലില റോഡില്‍നിന്ന് ഇടത്തേക്ക് തിരഞ്ഞ ബസ് ഷാജു സക്കറിയയെ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ഷാജു സക്കറിയയുടെ ശരീരത്തിലൂടെ ബസിന്റെ മുന്‍ചക്രം കയറിയിറങ്ങി. ഉടന്‍തന്നെ ജില്ലാ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. ഭാര്യ: ഓമന (മറിയക്കുട്ടി). മക്കള്‍: ഷൈനി, ഷൈജു, ഷീജ. മരുമക്കള്‍: ബിജു, ജയ, ഷിബു.

man died bus accident kundara kollam

Next TV

Related Stories
ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:27 AM

ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

കൊല്ലം ഓച്ചിറയിൽ വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സ്ത്രീ...

Read More >>
കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

Jul 5, 2025 12:48 PM

കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവതികൾ...

Read More >>
Top Stories

//Truevisionall