ഉറ്റവരുടെ ജീവനെടുത്ത ക്രൂരത, നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം

ഉറ്റവരുടെ ജീവനെടുത്ത ക്രൂരത, നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം
May 13, 2025 01:55 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കേരളം ഞെട്ടിയ തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏകപ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

2017 ഏപ്രിൽ 5നാണ് അച്ഛൻ പ്രൊഫസർ രാജാ തങ്കം, അമ്മ ഡോക്ടർ ജീൻ പത്മം, സഹോദരി കരോലിൻ, ബന്ധുവായ ലളിത എന്നിവരെ കേഡൽ മഴു കൊണ്ട് വെട്ടിക്കൊന്ന്, ചുട്ടെരിച്ചത്. രാവിലെ 11 മണിക്ക് തന്നെ കോടതിയിൽ വാദം ആരംഭിച്ചിരുന്നു. വധശിക്ഷ നൽകണെമെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രതിഭാ​ഗം ഇന്ന് വാദിച്ചത്.

കേസിൽ ഏകപ്രതിയായ കേഡൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എട്ട് വർഷങ്ങൾക്ക് ശേഷമാണ് കൊടുക്രൂരതയിൽ വിധി വരുന്നത്. കൊലപാതകം, തെളിവ് നശിപ്പക്കൽ, ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് നേൽ ചുമത്തിയിരിക്കുന്നത്.

കേഡലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. കുടുംബാം​ഗങ്ങളോടുള്ള ഒടുങ്ങാത്ത പകയായിരുന്നു കൊലപാതകത്തിന് കാരണം. രണ്ട് തവണ കേഡലിനെ വിദേശത്ത് പഠിക്കാനയച്ചിരുന്നു. പക്ഷേ കേദൽ തിരിച്ചുവന്നു. അച്ഛന്‍ വഴക്കു പറഞ്ഞു.

ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയത്. ഓൺലൈനായി മഴുവാങ്ങി സൂക്ഷിച്ചു, തക്കം കിട്ടിയപ്പോൾ മൂവരെയും കൊലപ്പെടുത്തി.

Nanthancode massacre: Accused Cadel Jinson Raja sentenced life imprisonment

Next TV

Related Stories
അമ്പട കേമികളെ.... കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ മാല മോഷ്ടിച്ചു; വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍

Jun 15, 2025 08:18 AM

അമ്പട കേമികളെ.... കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ മാല മോഷ്ടിച്ചു; വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍

കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ച വീട്ടുജോലിക്കാരികള്‍...

Read More >>
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; നാളെ മുതൽ കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ ഷെഡ്യൂൾ അറിയാം

Jun 14, 2025 06:47 PM

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; നാളെ മുതൽ കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ ഷെഡ്യൂൾ അറിയാം

കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ....

Read More >>
ഔദ്യോഗിക വേഷത്തിലുള്ള ചിത്രം ഉപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടിലൂടെ ആൾമാറാട്ടം; കേസെടുത്ത് പൊലീസ്

Jun 14, 2025 07:22 AM

ഔദ്യോഗിക വേഷത്തിലുള്ള ചിത്രം ഉപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടിലൂടെ ആൾമാറാട്ടം; കേസെടുത്ത് പൊലീസ്

മെറിൻ ജോസഫിന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ ഫെയ്സ്ബുക്...

Read More >>
മന്ത്രി രാജൻ്റെ നിർദ്ദേശം; വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ച ഡെ. തഹസിൽദാർക്ക് സസ്പെൻഷൻ

Jun 13, 2025 11:30 AM

മന്ത്രി രാജൻ്റെ നിർദ്ദേശം; വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ച ഡെ. തഹസിൽദാർക്ക് സസ്പെൻഷൻ

വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ച ഡെ. തഹസിൽദാർക്ക്...

Read More >>
Top Stories