തിരുവനന്തപുരം: (truevisionnews.com) സാമൂഹികസുരക്ഷാ പെൻഷൻ വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റിവായി 40.50 കോടി രൂപ അനുവദിച്ചതായി ധന മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.

ആറു മാസത്തെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾക്ക് ലഭിക്കേണ്ട ഇൻസെന്റീവ് അനുവദിക്കണമെന്ന ശിപാർശ ലഭിച്ചപ്പോൾ തന്നെ തുക അനുവദിക്കുകയായിരുന്നു. 22.76 ലക്ഷം ഗുണഭോക്താക്കൾക്കാണ് സഹകരണ സംഘങ്ങൾ വഴി നേരിട്ട് ക്ഷേമ പെൻഷൻ എത്തിക്കുന്നത്. ഓരോ ഗുണഭോക്താവിനും 30 രൂപ വീതം ഇൻസെന്റീവ് അനുവദിക്കുന്നുണ്ട്. സംഘങ്ങൾ ഏർപ്പെടുത്തുന്ന വിതരണക്കാരുടെ പ്രതിഫലവും ഇതിൽനിന്നാണ് വിതരണം ചെയ്യുന്നത്.
Welfare Pension Rs 40.50 crore incentive sanctioned
