വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൂപ്പ് പരിചയപ്പെട്ടാലോ? രുചികരമായ തക്കാളി സൂപ്പ് വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ...
തക്കാളി 3 എണ്ണം (ചെറുതായി അരിഞ്ഞത്) ചെറുപയർ അരക്കപ്പ് സവാള 1 എണ്ണം വെണ്ണ 2 ടീസ്പൂൺ എണ്ണ 1 ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന് മല്ലിയില ആവശ്യത്തിന് കുരുമുളക് പൊടി അര ടീസ്പൂൺ പാൽ അരക്കപ്പ്
തയ്യാറാക്കുന്ന വിധം... ആദ്യം തക്കാളി, ചെറുപയർ, എന്നിവ വെള്ളം ചേർത്ത് നല്ലപോലെ വേവിക്കുക. നല്ലതു പോലെ വെന്ത് കഴിഞ്ഞാൽ തവി കൊണ്ട് ഉടച്ച് കട്ടയില്ലാതാക്കുക. ശേഷം വെണ്ണ ചൂടാക്കി ഇതിലേക്ക് സവാള ചേർത്തു വഴറ്റുക.
ഇത് ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കൂട്ട് ചേർത്ത് നല്ലതുപോലെ ഇളക്കുക. ശേഷം പാൽ ചേർക്കുക. ശേഷം സൂപ്പിന്റെ പരുവത്തിലാകുമ്പോൾ കുരുമുളക്, ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് ചൂടോടെ വിളമ്പുക.
Let's prepare a delicious tomato soup