(truevisionnews.com) നെടുമ്പാശ്ശേരിയിൽ സൈക്കിൾ പമ്പിനകത്ത് ഒളിപ്പിച്ചു കഞ്ചാവ് കടത്താൻ ശ്രമിച്ച ബംഗാൾ സ്വദേശികൾ പിടിയിൽ. 23 കിലോ കഞ്ചാവ് ആണ് പൊലീസ് പിടികൂടിയത്.നാല് പശ്ചിമബംഗാൾ സ്വദേശികൾ നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. പമ്പുകൾക്കകത്ത് കഞ്ചാവ് കുത്തിനിറച്ച് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്.

സൈക്കിൾ ഫയർഫോഴ്സ് എത്തി സൈക്കിൾ പമ്പുകൾ മുറിച്ചതോടെ കഞ്ചാവ് പുറത്തുവന്നു. 200 സൈക്കിൾ പമ്പുകളാണ് കഞ്ചാവ് കടത്തിൽ ഉപയോഗിച്ചത്. റബീബുൽ മൊല്ല, സിറാജുൽ മുൻഷി,റാബി, സെയ്‌ഫുൽ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്.
Two arrested attempting smuggle cannabis hidden inside bicycle pump
