ജൂലൈ 29ന് ഭൂമി കറക്കം പൂര്‍ത്തിയാക്കിയത് 24 മണിക്കൂര്‍ തീരും മുന്‍പേ; കാരണം ഇതാണ്

ജൂലൈ 29ന് ഭൂമി കറക്കം പൂര്‍ത്തിയാക്കിയത് 24 മണിക്കൂര്‍ തീരും മുന്‍പേ; കാരണം ഇതാണ്
Aug 2, 2022 12:08 AM | By Vyshnavy Rajan

ഭൂമി പഴയ പോലെയൊന്നും അല്ല ഇപ്പോൾ. ഇത്തിരി വേഗത്തിലാണ് കറക്കം. ജൂലൈ 29ന് ഭൂമി അതിന്റെ സാധാരണ ഭ്രമണത്തേക്കാൾ 1.59 മില്ലിസെക്കൻഡിൽ വേഗത്തിൽ പൂർണ്ണ ഭ്രമണം പൂർത്തിയാക്കി. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസമെന്ന റെക്കോർഡ് ഈ ദിവസം സ്വന്തമാക്കി.

'ഇൻഡിപെൻഡന്റ്' പറയുന്നതനുസരിച്ച് ഭൂമി അടുത്തിടെയായി ഭൂമിയുടെ ഭ്രമണവേഗത വർധിച്ചത്. 1960 ന് ശേഷം ഏറ്റവും ദൈർഘ്യം കുറ‍ഞ്ഞ ദിവസം 2020 ജൂലൈ മാസത്തിലാണ് ആയിരുന്നു ഉണ്ടായിരുന്നത്. അത് കഴിഞ്ഞാല്‍ ഈ വർഷം ജൂലൈ 29 നാണ് എക്കാലത്തെയും ദൈർഘ്യം കുറഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

24 മണിക്കൂറുള്ള ദിവസത്തേക്കാൾ 1.47 മില്ലിസെക്കൻഡ് കുറവായിരുന്നു 2020 ജൂലൈ 19ലെ ഭൂമിയിടെ കറക്കം. അടുത്ത വർഷംവും വേഗത്തിൽ കറങ്ങുന്നത് ഭൂമി തുടർന്നു. പക്ഷേ അത് റെക്കോർഡുകളൊന്നും തകർത്തില്ല.

ഭൂമിയുടെ ഭ്രമണ വേഗതയുടെ വ്യത്യാസത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. എന്നാൽ കാമ്പിന്‍റെ അകത്തെയോ പുറത്തെയോ പാളികളിലെ പ്രക്രിയകൾ, സമുദ്രങ്ങൾ, വേലിയേറ്റങ്ങൾ അല്ലെങ്കിൽ കാലാവസ്ഥയിലെ വ്യതിയാനങ്ങൾ എന്നിവ മൂലമാകാമെന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്.

ചില ഗവേഷകർ പറയുന്നത് ഭൂമിയുടെ ഭൂമിശാസ്ത്രപരമായ ഉപരിതലത്തിലൂടെയുള്ള ചലനവുമായി ഇത് ബന്ധപ്പെട്ടിരിക്കാമെന്നാണ്. ഇതിനെ "ചാൻഡ്ലർ വോബിൾ" എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ടൈം ജമ്പ് ഡാറ്റ സ്റ്റോറേജിലെ ടൈംസ്റ്റാമ്പുകൾ കാരണം ഇവയെ ആശ്രയിക്കുന്ന പ്രോഗ്രാമുകൾ ക്രാഷ് ആകാനും ഡാറ്റയെ ബാധിക്കാനും ഇടയാക്കും.

ഒരു നെഗറ്റീവ് ലീപ്പ് സെക്കൻഡ് സംഭവിക്കുകയാണെങ്കിൽ, ക്ലോക്ക് 23:59:58 ൽ നിന്ന് 00:00:00 ആയി മാറുമെന്നും ഇത് ടൈമറുകളിലും ഷെഡ്യൂളറുകളിലും ആശ്രയിക്കുന്ന സോഫ്‌റ്റ്‌വെയറിന് കേടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇതിന് പരിഹാരം കാണാനായി അന്തർദേശീയ സമയപാലകർക്ക് നെഗറ്റീവ് ലീപ്പ് സെക്കൻഡ് ചേർക്കേണ്ടി വന്നേക്കാമെന്നാണ് സൂചന. ലോകത്തെ ക്ലോക്കുകളും സമയവും നിയന്ത്രിക്കുന്ന പ്രാഥമിക സമയ മാനദണ്ഡമായ കോർഡിനേറ്റഡ് യൂണിവേഴ്സൽ ടൈം ഇതിനകം ഒരു ലീപ്പ് സെക്കൻഡിൽ 27 തവണ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

On July 29, the Earth completed its rotation before the end of 24 hours; This is the reason

Next TV

Related Stories
#NASA | ഒസിരിസ് റെക്‌സ് തിരിച്ചെത്തി; നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ ദൗത്യം വിജയം

Sep 24, 2023 11:29 PM

#NASA | ഒസിരിസ് റെക്‌സ് തിരിച്ചെത്തി; നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ ദൗത്യം വിജയം

പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് മനസിലാക്കാനുള്‍പ്പെടെ പുതിയ വിവരങ്ങള്‍ സഹായിച്ചേക്കമെന്നാണ്...

Read More >>
#tech | പുതിയ കാറിലെ മണം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ, എങ്കിൽ ഇത് ശ്രദ്ധിക്കുക

Sep 24, 2023 04:32 PM

#tech | പുതിയ കാറിലെ മണം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ, എങ്കിൽ ഇത് ശ്രദ്ധിക്കുക

മണമുള്ള കാറുകളിൽ ലോംഗ് ഡ്രൈവ് ചെയ്യുന്നത് ക്യാൻസറിന് കാരണമാകുമെന്ന്...

Read More >>
#iphone15 | ഐഫോൺ 15 സീരീസ് ഇന്ത്യയിൽ ഇന്ന് മുതൽ വിൽപ്പനയ്‌ക്കെത്തും

Sep 22, 2023 04:46 PM

#iphone15 | ഐഫോൺ 15 സീരീസ് ഇന്ത്യയിൽ ഇന്ന് മുതൽ വിൽപ്പനയ്‌ക്കെത്തും

എന്നാൽ മക്കാവു, മലേഷ്യ, തുർക്കി, വിയറ്റ്നാം, തുടങ്ങിയ 17ലധികം രാജ്യങ്ങളിൽ ഉള്ളവർക്ക് ഫോൺ സ്വന്തമാക്കാൻ സെപ്റ്റംബർ 29 വരെ കുറച്ച് ക്ഷമ...

Read More >>
#Neuralink | മസ്കിന്റെ ന്യൂറാലിങ്ക് ചിപ്പ് ആദ്യമായി മനുഷ്യരില്‍ പരീക്ഷിക്കുന്നു; ക്ലിനിക്കൽ ട്രയലിനായി എഫ്‌ഡിഎയുടെ അംഗീകാരം ലഭിച്ചതായി കമ്പനി

Sep 22, 2023 12:01 AM

#Neuralink | മസ്കിന്റെ ന്യൂറാലിങ്ക് ചിപ്പ് ആദ്യമായി മനുഷ്യരില്‍ പരീക്ഷിക്കുന്നു; ക്ലിനിക്കൽ ട്രയലിനായി എഫ്‌ഡിഎയുടെ അംഗീകാരം ലഭിച്ചതായി കമ്പനി

ഗവേഷകർ ഒരു റോബോട്ട് ഉപയോഗിച്ച് ശസ്ത്രക്രിയയിലൂടെ തലച്ചോറിന്റെ ചലനത്തെ നിയന്ത്രിക്കുന്ന ഇംപ്ലാന്റ്...

Read More >>
#openAI | വിവരണം ചിത്രങ്ങളാക്കുന്ന ടൂളിന് പുതിയ വേർഷൻ; ഡാൻ ഇ3 അവതരിപ്പിച്ച് ഓപ്പൺ എഐ

Sep 21, 2023 11:57 PM

#openAI | വിവരണം ചിത്രങ്ങളാക്കുന്ന ടൂളിന് പുതിയ വേർഷൻ; ഡാൻ ഇ3 അവതരിപ്പിച്ച് ഓപ്പൺ എഐ

വിവധ ഭാഷാ ഭേദങ്ങളിലുള്ള നിര്‍ദേശങ്ങളെ വിശദമായ കൃത്യമായ ചിത്രങ്ങളാക്കി മാറ്റാന്‍ ഡാല്‍ ഇ-3 യ്ക്ക് സാധിക്കുമെന്ന് ഓപ്പണ്‍ എഐ...

Read More >>
#X | മാറ്റത്തിനൊരുങ്ങി വീണ്ടും ട്വിറ്റർ; എക്സ് ഉപയോഗത്തിന് പ്രതിമാസ ഫീസ് നൽകേണ്ടി വരും

Sep 19, 2023 11:55 PM

#X | മാറ്റത്തിനൊരുങ്ങി വീണ്ടും ട്വിറ്റർ; എക്സ് ഉപയോഗത്തിന് പ്രതിമാസ ഫീസ് നൽകേണ്ടി വരും

ബോട്ടുകൾ അഥവാ വ്യാജ അക്കൗണ്ടുകൾ മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ...

Read More >>
Top Stories