ഐഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്, ഈ പറയുന്ന മോഡലുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? എന്നാൽ മെയ് 5 മുതൽ വാട്സാപ്പ് ഇവയിൽ ലഭ്യമാകില്ല

ഐഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്, ഈ പറയുന്ന മോഡലുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? എന്നാൽ മെയ് 5 മുതൽ വാട്സാപ്പ് ഇവയിൽ ലഭ്യമാകില്ല
May 1, 2025 02:01 PM | By VIPIN P V

( www.truevisionnews.com ) ഫോൺ ഉപയോഗിക്കുന്നവരാണോ? അതിൽ വാട്സാപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഈ പ്രധാന വിവരം അറിഞ്ഞിരിക്കണം. മെയ് അഞ്ച് മുതൽ എല്ലാ ഐഫോൺ മോഡലുകളിലും വാട്സാപ്പ് ലഭ്യമാകില്ല. ഐ.ഒ.എസിൻറെ ഔട്ട്ഡേറ്റഡ് വെർഷനുള്ള ചില മോഡലുകളിലാണ് ലഭ്യമാകാത്തത്.

എന്നാൽ ഐ.ഒ.എസ് 15.1 ന് ശേഷം ഇറങ്ങിയ ഫോണുകൾ ഉപയോഗിക്കുന്നവരെ ഇത് ബാധിക്കില്ല. അവയക്കു മുമ്പ് ഇറങ്ങിയ ഫോണുകളിലാണ് വാട്സാപ്പ് ഫീച്ചർ പ്രവർത്തനം നിലയ്ക്കുന്നത്.

ഐ ഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവയിലാണ് വാട്സാപ്പ് നിലയ്ക്കുന്നത്. ഈ ഫോണുകളെല്ലാം തന്നെ ഐ.ഒ.എസ് 14 വെർഷനാണ്. 15 യിലേക്ക് അപ്ഡേറ്റ് ചെയ്യാനുമാകില്ല. ഇതിലും പഴയ വെർഷനാണ് നിങ്ങളുടെ ഫോൺ എങ്കിൽ മുന്നേ തന്നെ വാട്സാപ്പ് ലഭ്യമല്ലാതായിട്ടുണ്ടാകും.

ഇനി മെസേജുകള്‍ക്ക് സ്റ്റിക്കറിലൂടെ റിയാക്ട് ചെയ്യാം; പുത്തന്‍ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

തിരുവനന്തപുരം: (truevisionnews.com) ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ഏറെ നടത്തുന്ന വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. മെസേജുകള്‍ക്കും മീഡിയ ഫയലുകള്‍ക്കും സ്റ്റിക്കറിലൂടെ റിയാക്ട് ചെയ്യാനുള്ള ഫീച്ചറാണ് പരീക്ഷണഘട്ടത്തിലുള്ളത്. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോമിലാണ് മെറ്റ മെസേജുകള്‍ക്കും മീഡിയകള്‍ക്കുമുള്ള സ്റ്റിക്കര്‍ റിയാക്ഷന്‍ പരീക്ഷിക്കുന്നത്.

വാട്സ്ആപ്പ് ആന്‍ഡ്രോയ് 2.25.13.23 ബീറ്റാ വേര്‍ഷനില്‍ ഈ പുത്തന്‍ ഫീച്ചര്‍ കാണാം. പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാമില്‍ ടെസ്റ്റര്‍മാര്‍ക്ക് ലഭിക്കും. വാട്‌സ്ആപ്പില്‍ സ്റ്റിക്കറുകള്‍ ഉപയോഗിച്ച് മെസേജുകളോടും മീഡിയ ഫയലുകളോടും റിയാക്ട് ചെയ്യാനുള്ള ഫീച്ചര്‍ ഉടന്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുമെന്ന് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഒരു മെസേജിനോട് അതിവേഗം പ്രതികരിക്കാന്‍ വാട്‌സ്ആപ്പ് യൂസര്‍മാര്‍ക്കാകും.

സ്റ്റിക്കര്‍ കീബോര്‍ഡിലുള്ളതും വാട്സ്ആപ്പ് സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ‍് ചെയ്തതുമായ എല്ലാ സ്റ്റിക്കറുകളും ഇത്തരത്തില്‍ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് സൂചന. മറ്റ് ആപ്പുകളില്‍ നിന്ന് എടുക്കുന്ന തേഡ്-പാര്‍ട്ടി സ്റ്റിക്കറുകളും ഇത്തരത്തില്‍ മെസേജുകളോടും മീഡിയ ഫയലുകളോടും റിയാക്ട് ചെയ്യാന്‍ ഉപയോഗിക്കാം എന്നാണ് റിപ്പോര്‍ട്ട്. മെസേജുകള്‍ക്കും മീഡിയ ഫയലുകള്‍ക്കും സ്റ്റിക്കര്‍ റിയാക്ഷന്‍ നല്‍കാനുള്ള സൗകര്യം നിലവില്‍ ഐമെസേജിലുണ്ട്.

വാട്‌സ്ആപ്പില്‍ ഒരു മെസേജ് ലഭിച്ചാല്‍, ആ മെസേജില്‍ ലോംഗ് പ്രസ് ചെയ്‌താല്‍ ഇമോജികളും സ്റ്റിക്കറുകളുമുള്ള പോപ്-അപ് മെനു പ്രത്യക്ഷപ്പെടും. നിലവില്‍ വാട്‌സ്ആപ്പില്‍ മെസേജകളോടും മീഡിയ ഫയലുകളോടും ഇമോജി റിയാക്ഷന്‍ നല്‍കാനുള്ള സംവിധാനമേ വാട്‌സ്ആപ്പിലുള്ളൂ, സ്റ്റിക്കര്‍ റിയാക്ഷനുള്ള സൗകര്യമില്ല.

സമീപകാലത്ത് ഏറെ പുത്തന്‍ ഫീച്ചറുകളാണ് വാട്‌സ്ആപ്പിലേക്ക് മെറ്റ അധികൃതര്‍ കൊണ്ടുവന്നത്. വ്യക്തികൾക്കും ഗ്രൂപ്പ് ചാറ്റുകൾക്കുമായി സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നു. 'അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി' എന്ന് വിളിക്കപ്പെടുന്ന ഫീച്ചർ ആണ് അവതരിപ്പിച്ചത്.

ഈ ഫീച്ചർ ഉപയോക്താക്കൾ ചാറ്റുകൾ എക്‌സ്‌പോർട്ട് ചെയ്യുന്നതിൽ നിന്നും അവരുടെ ഫോണുകളിൽ മീഡിയ സ്വയമേവ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നും തടയുന്നു. ഈ സവിശേഷത ഓണായിരിക്കുമ്പോൾ ഒരു ചാറ്റുകളും എക്സ്പോർട്ട് ചെയ്യാൻ കഴിയില്ല. ചാറ്റിൽ അയച്ച മീഡിയ ഫയലുകൾ സ്വയമേവ ഡൗൺലോഡ് ചെയ്യപ്പെടില്ല. ഇതിലൂടെ ചാറ്റുകൾക്ക് ഒരു അധിക സ്വകാര്യത നൽകുന്നു.

Attention iPhone users you using any models WhatsApp not available these models from May fifth

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
താങ്ങാൻ പറ്റാത്ത ചൂടാണ്; വാഹനത്തിനും വേണം കരുതൽ, അപകടമൊഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Apr 28, 2025 08:39 PM

താങ്ങാൻ പറ്റാത്ത ചൂടാണ്; വാഹനത്തിനും വേണം കരുതൽ, അപകടമൊഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ചൂട് സമയത്ത് വാഹനങ്ങളിൽ അപകടമൊഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

Read More >>
ഇഷ്ടംപോലെ ഡാറ്റ ഉപയോഗിക്കാം; പുത്തന്‍ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളുമായി എയര്‍ടെല്‍

Apr 26, 2025 10:08 PM

ഇഷ്ടംപോലെ ഡാറ്റ ഉപയോഗിക്കാം; പുത്തന്‍ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളുമായി എയര്‍ടെല്‍

പുത്തന്‍ പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോം ഓപ്പറേറ്റര്‍മാരിലൊന്നായ ഭാരതി...

Read More >>
ഇനി ഉഷാറായല്ലോ.....വാട്‌സ്ആപ്പ് ചാറ്റുകൾ സൂപ്പർ സുരക്ഷിതം

Apr 25, 2025 04:31 PM

ഇനി ഉഷാറായല്ലോ.....വാട്‌സ്ആപ്പ് ചാറ്റുകൾ സൂപ്പർ സുരക്ഷിതം

നിലവിൽ വാട്‌സ്ആപ്പിന്‍റെ സ്വകാര്യതയുടെ അടിസ്ഥാനം ഇപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണെന്നും ഇത് അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ...

Read More >>
Top Stories