ദില്ലി: ( www.truevisionnews.com ) 300 രൂപയിൽ താഴെ വിലയ്ക്ക് പ്രതിദിനം മൂന്ന് ജിബി ഡാറ്റ വാഗ്ദാനം ചെയ്ത് ബിഎസ്എൻഎൽ. ഈ പ്ലാനിനെക്കുറിച്ചുള്ള വിവരങ്ങൾ ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നൽകിയിട്ടുണ്ട്. ഈ പ്ലാനിനെക്കുറിച്ച് വിശദമായി നമുക്ക് നോക്കാം.

വലിയ ഡാറ്റ ഉപയോക്താക്കൾക്കായി ബിഎസ്‌എൻഎൽ അവതരിപ്പിച്ച ഒരു മികച്ച പ്ലാൻ ആണിത്. ഈ പ്ലാനിന്‍റെ വില വെറും 299 രൂപയാണ്. വിലക്കുറവുള്ളതാണെങ്കിലും, ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.
അതായത് പ്ലാനിൽ ഉപഭോക്താക്കൾക്ക് ആകെ 90 ജിബി ഡാറ്റ ലഭിക്കും. ദിവസേനയുള്ള 3 ജിബി ഡാറ്റ തീർന്നാലും, ഉപഭോക്താക്കൾക്ക് 40 കെബിപിഎസ് വേഗതയിൽ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നത് തുടരാം. മികച്ച ഡാറ്റയ്ക്ക് പുറമേ, ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും.
ബിഎസ്എൻഎല്ലിൽ നിന്നുള്ള മറ്റ് വാർത്തകൾ പരിശോധിച്ചാൽ കമ്പനി ഇന്ത്യയിലെ പ്രീപെയ്‌ഡ് മൊബൈൽ ഉപയോക്താക്കൾക്കായി അടുത്തിടെ ഒരു പുതിയ റീചാർജ് പ്ലാൻ പ്രഖ്യാപിച്ചു. 251 രൂപ വിലയുള്ള ഈ പ്ലാൻ ഒരു പ്രത്യേക താരിഫ് വൗച്ചർ (എസ്ടിവി) ആയിട്ടാണ് എത്തിയത്.
അതായത്, ഇതിന് ആക്ടീവ് സർവ്വീസ് വാലിഡിറ്റി ഇല്ല. പുതിയ പ്രീപെയ്‌ഡ് റീചാർജ് വൗച്ചർ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025-ന്‍റെ കാഴ്ചക്കാരെ ലക്ഷ്യമിടുന്നു. കൂടാതെ ഡാറ്റ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
251 രൂപയാണ് ബിഎസ്എന്‍എല്ലിന്‍റെ ഐപിഎല്‍ കേന്ദ്രീകൃത പ്ലാനിന്‍റെ വില. കമ്പനി സമീപകാലത്ത് അവതരിപ്പിച്ച കുറഞ്ഞ നിരക്കിലുള്ള റീചാര്‍ജ് പാക്കുകളുടെ തുടര്‍ച്ചയാണിത്. 60 ദിവസത്തേക്ക് 251 ജിബി വരെ ഡാറ്റ ഈ പ്ലാൻ വാഗ്‍ദാനം ചെയ്യുന്നു. ഫെയർ യൂസേജ് പോളിസി (എഫ്‌യുപി) പ്രകാരം, പരിധി തീരുന്നതുവരെ ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത ഇന്റർനെറ്റ് ആസ്വദിക്കാൻ കഴിയും.
അതിനുശേഷം വേഗത 40 കെബിപിഎസായി കുറയും. അതേസമയം 251 രൂപയുടെ എസ്‍ടിവിക്ക് സ്വന്തമായി സർവീസ് വാലിഡിറ്റി ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, ഇത് പ്രവർത്തിക്കുന്നതിന് ഒരു ആക്ടീവ് ബേസ് പ്ലാൻ ആവശ്യമാണ്.
bsnl recharge pack three gb data per day unlimited calls sms day
