കൊല്ലത്ത് മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം

കൊല്ലത്ത് മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം
May 14, 2022 09:39 PM | By Susmitha Surendran

കൊല്ലം: കൊല്ലം തീരത്ത് മൂന്ന് ദിവസത്തേക്ക് മത്സ്യ ബന്ധന നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മുതൽ രാവിലെ 7 വരെ അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളു. മലയോര മേഖലകളിലേയും വെള്ളച്ചാട്ടങ്ങളിലെയും വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. താലൂക്ക് ഓഫിസുകളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തും വിവിധ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർ പ്രവേശിക്കാൻ പാടില്ല.

തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇതിന് പുറമെ, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് അനുസരിച്ച് നാളെ മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാർ, കോട്ടൂർ, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതായി തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനും അറിയിച്ചിട്ടുണ്ട്.

Fishing was banned on the coast for three days.

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories