ഉരുളക്കിഴങ്ങും റവയും ചേർത്തൊരു ടേസ്റ്റി വട തയ്യാറാക്കാം എളുപ്പത്തിൽ

ഉരുളക്കിഴങ്ങും റവയും ചേർത്തൊരു ടേസ്റ്റി വട തയ്യാറാക്കാം എളുപ്പത്തിൽ
Advertisement
Mar 12, 2022 09:31 PM | By Susmitha Surendran

നാലുമണിക്ക് ചായയ്ക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന റവ വട. ഉരുളക്കിഴങ്ങും റവയും ചേർത്ത് തയാറാക്കാം.

ചേരുവകൾ

 • റവ - ഒരു കപ്പ്
 • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
 • മുളകുപൊടി - മുക്കാൽ ടീസ്പൂൺ
 • കായപ്പൊടി - കാൽടീസ്പൂൺ
 • ഉപ്പ് - ആവശ്യത്തിന്
 • ഉരുളക്കിഴങ്ങ് - 2 ഇടത്തരം
 • സവാള - 2
 • കറിവേപ്പില - രണ്ട് തണ്ട്
 • എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

 • ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് എടുക്കുക.
 • ഇത് 15 മിനിറ്റ് തണുത്ത വെള്ളത്തിൽ മുക്കി വയ്ക്കുക.
 • റവയിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, ഉപ്പ് ഇവ ചേർത്ത് യോജിപ്പിക്കുക.
 • മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് മാറ്റി വയ്ക്കുക.
 • ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് വെള്ളത്തിൽ നിന്നും പിഴിഞ്ഞെടുക്കുക.
 • ഉരുളക്കിഴങ്ങ്, നീളത്തിൽ അരിഞ്ഞ സവാള, ചെറുതായി അരിഞ്ഞ കറിവേപ്പില ഇവ റവയിലേക്ക് ചേർത്ത് നന്നായി കുഴച്ചെടുക്കുക. (വെള്ളം കൂടുതലായി തോന്നിയാൽ അൽപം റവയോ മൈദയോ ചേർത്ത് കൊടുക്കാം)
 • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക.
 • തയാറാക്കിയ മാവ് പരിപ്പുവടയുടെ ഷേപ്പിൽ പരത്തി തിളച്ച എണ്ണയിൽ നല്ല ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.A tasty vada with potatoes and semolina can be easily prepared

Next TV

Related Stories
ഏത്തപ്പഴം കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ? റെസിപ്പി

Jun 27, 2022 05:24 PM

ഏത്തപ്പഴം കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ? റെസിപ്പി

ആവിയിൽ വേവിച്ച് എടുക്കാവുന്ന നാടൻ ഏത്തപ്പഴം കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന്...

Read More >>
രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ

Jun 19, 2022 02:40 PM

രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ

രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ...

Read More >>
ചീസ് ബ്രഡ് ഓംലെറ്റ് എളുപ്പത്തിൽ തയ്യാറാക്കിയാലോ, റെസിപ്പി

May 25, 2022 09:01 PM

ചീസ് ബ്രഡ് ഓംലെറ്റ് എളുപ്പത്തിൽ തയ്യാറാക്കിയാലോ, റെസിപ്പി

കുട്ടികൾക്ക് വെെകുന്നേരങ്ങളിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ മികച്ചൊരു ഭക്ഷണം കൂടിയാണിത്. രുചികരമായ ചീസ് ബ്രഡ് ഓംലെറ്റ് തയ്യാറാക്കേണ്ടത്...

Read More >>
ഉരുളക്കിഴങ്ങ് വെച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്ന 'ഈവനിംഗ് സ്‌നാക്ക്' ആയാലോ ...

May 3, 2022 03:52 PM

ഉരുളക്കിഴങ്ങ് വെച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്ന 'ഈവനിംഗ് സ്‌നാക്ക്' ആയാലോ ...

വൈകുന്നേരങ്ങളിൽ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് വെച്ചുള്ള സ്‌നാക്ക്. എങ്ങനെയാണ് എളുപ്പത്തിൽ വളരെ രുചികരമായി തയ്യാറാക്കുക...

Read More >>
കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

Apr 14, 2022 03:14 PM

കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

ഉച്ച ഊണിന് അൽപം ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും...

Read More >>
മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം

Apr 4, 2022 01:38 PM

മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം

പഞ്ചസാര ചേർക്കാതെ മാമ്പഴവും നാരങ്ങയും മറ്റു രുചിക്കൂട്ടുകളും ചേർത്തൊരു സൂപ്പർ കൂൾ...

Read More >>
Top Stories