'താന്‍ ഒരു പരാജിതനാണ്....ഇത് എന്റെ തിരഞ്ഞെടുപ്പാണ്, എന്റെ ജീവിതമാണ്'...ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ട് യുവാവ് ആത്മഹത്യ ചെയ്തു

'താന്‍ ഒരു പരാജിതനാണ്....ഇത് എന്റെ തിരഞ്ഞെടുപ്പാണ്, എന്റെ ജീവിതമാണ്'...ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ട് യുവാവ് ആത്മഹത്യ ചെയ്തു
Jul 30, 2025 07:21 PM | By VIPIN P V

( www.truevisionnews.com ) ഗുരുഗ്രാമില്‍ ഹീലിയം വാതകം ശ്വസിച്ച് 25 വയസുകാരന്‍ ആത്മഹത്യ ചെയ്തു. ഗുരുഗ്രാമിലെ ഒരു കമ്പനിയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്തിരുന്ന ധീരജ് കൻസാൽ എന്ന യുവാവാണ് ഓണ്‍ലൈന്‍ വഴി ഫ്ലാറ്റ് ബുക്ക് ചെയ്ത് ആത്മഹത്യ ചെയ്തത്. യുവാവിന്‍റെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്‍റെ ജീവതത്തിലെ ഏറ്റവും മനോഹരമായ ഭാഗം മരണമാണ്. ദയവായി എന്റെ മരണത്തിൽ ദുഃഖിക്കരുത്’ എന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തശേഷമായിരുന്നു യുവാവിന്‍റെ ആത്മഹത്യ.

ജൂലൈ 20 മുതൽ 28 വരെ എട്ട് ദിവസത്തേക്കാണ് ധീരജ് ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നത്. ശേഷം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി ഗാസിയാബാദിലെ ഒരു വിതരണക്കാരനിൽ നിന്ന് 3,500 രൂപയ്ക്ക് ഹീലിയം വാങ്ങുകയായിരുന്നു. ദിവസങ്ങളായി ധീരജിനെ പിന്നീട് ഫ്ലാറ്റിന് പുറത്ത് കണ്ടിരുന്നില്ല. എന്നാല്‍ മുറിയുടെ സമീപത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടര്‍ന്ന് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു.

വാതിൽ തകർത്ത് അകത്തുകടന്ന പൊലീസാണ് ധീരജിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ധീരജില്‍ വായില്‍ നിന്നും ഹീലിയം സിലിണ്ടറിലേക്ക് പൈപ്പ് ബന്ധിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. ധീരജിന്‍റെ മുഖവും കഴുത്തും പ്ലാസ്റ്റക്ക് കവറില്‍ പൊതിഞ്ഞിരുന്നു.

ഫെയ്സ്ബുക്ക് വാളില്‍ നീണ്ട വൈകാരികമായ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ധീരജ് ജീവനൊടുക്കിയത്. തന്‍റെ തീരുമാനത്തില്‍ ആരെയും കുറ്റപ്പെടുത്തേണ്ടതില്ല എന്നും ധീരജ് പോസ്റ്റില്‍ വ്യക്തമാക്കി. ‘ഇത് എന്റെ മാത്രം തിരഞ്ഞെടുപ്പാണ്. എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ ഓരോ വ്യക്തിയും എന്നോട് വളരെ ദയയുള്ളവരായിരുന്നു. അതിനാൽ പൊലീസിനോടും സർക്കാരിനോടും ഞാൻ അഭ്യർത്ഥിക്കുന്നു, ദയവായി ഇതിന്റെ പേരിൽ ആരെയും ശല്യപ്പെടുത്തരുത്’ ധീരജിന്‍റെ കുറിപ്പ്.

‘ഇത് എന്റെ തിരഞ്ഞെടുപ്പാണ്, എന്റെ ജീവിതമാണ്, എന്റെ നിയമങ്ങളാണ്’ എന്നാണ് കുറിപ്പില്‍ ധീരജ് എഴുതിയിരിക്കുന്നത്. ഈ ഭൂമിയിൽ വീണ്ടും ജനിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. സ്വയം വെറുക്കുന്നു, താന്‍ ഒരു പരാജിതനാണ്, പരിശ്രമിച്ചെങ്കിലും ഒന്നും നേടാന്‍ ആയില്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. സ്വയം ‘മണ്ടൻ, വിഡ്ഢി’ എന്നിങ്ങനെയെല്ലാം ധീരജ് പറയുന്നുണ്ട്.

ഹരിയാനയിലെ കർണാൽ സ്വദേശിയായ ധീരജ് ഡല്‍ഹിയിലാണ് വളര്‍ന്നത്. മുത്തശ്ശിയുടെ മരണശേഷം താൻ വളരെയധികം കഷ്ടപ്പെട്ടുവെന്നും വീടിന് പുറത്തേക്ക് കടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ധീരജ് പറയുന്നുണ്ട്. ഇത് വർഷങ്ങൾക്ക് മുമ്പ് താന്‍ ചെയ്യേണ്ടതായിരുന്നുവെന്നും ആരും ദുഃഖിക്കരുതെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു. തനിക്ക് വലിയ ഉത്തരവാദിത്തങ്ങളൊന്നുമില്ലെന്നും ആരോടും അമിതമായി വൈകാരികമായി അടുപ്പമില്ലെന്നും ധീരജ് പറയുന്നുണ്ട്.

‘നിങ്ങൾക്കെല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആരും കുഴപ്പത്തിലാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നതിനാൽ ഞാൻ പേരുകൾ പറയുന്നില്ല’ ധീരജ് കുറിച്ചു. തന്‍റെ പണം ഒരു അനാഥാലയത്തിനോ വൃദ്ധസദനത്തിനോ സംഭാവന ചെയ്യണമെന്നും അവയവങ്ങൾ ദാനം ചെയ്യണമെന്നും അദ്ദേഹം പറയുന്നു.

ധീരജിന് 2002 ൽ അച്ഛനെ നഷ്ടപ്പെട്ടു, അമ്മ പുനർവിവാഹം ചെയ്തു. മുത്തശ്ശനും മുത്തശ്ശിയും ചേർന്നാണ് വളർത്തിയത്. ഇയാളുടെ മൊബൈൽ ഫോണും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ലേഡി ഹാർഡിഞ്ച് ആശുപത്രിയിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.

25 year old chartered accountant dies by suicide using helium gas in gurugram

Next TV

Related Stories
'നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍'..., അവശനായ കുട്ടി ഛര്‍ദിച്ച്‌ തലകറങ്ങി വീണു; പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും

Jul 31, 2025 07:41 AM

'നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍'..., അവശനായ കുട്ടി ഛര്‍ദിച്ച്‌ തലകറങ്ങി വീണു; പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും

തിരുവനന്തപുരം ആറ്റിങ്ങലിൽ പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും....

Read More >>
ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 32 വര്‍ഷം കഠിന തടവ്

Jul 31, 2025 07:32 AM

ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 32 വര്‍ഷം കഠിന തടവ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും...

Read More >>
Top Stories










//Truevisionall