കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് കുന്ദമംഗലം താഴെ പടനിലത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. കൊടുവള്ളിയിലേക്ക് പോകുകയായിരുന്ന വെസ്റ്റേൺ എന്ന ബസും വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിലുണ്ടായിരുന്ന വധുവിനടക്കം പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും, കോഴിക്കോട് മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഏറെനേരം താഴെപടനിലം റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
.gif)

അതേസമയം കോഴിക്കോട് ബാലുശ്ശേരിയിൽ ബൈക്ക് കണ്ടെയിനര്‍ ലോറിയിലേക്ക് ഇടിച്ച് കയറി അപകടം. ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. അത്തോളി സ്വദേശി രാജീവനാണ് പരിക്കേറ്റത്. ഉള്ളിയേരി ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയിനര്‍ ലോറിയിൽ എതിർ ദിശയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയായിരുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും യുവാവ് തെറിച്ച് റോഡിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തി . സ്ഥലത്ത് ഹൈവെ പോലിസും, ബാലുശ്ശേരി പോലീസും എത്തിയിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
A private bus and a car carrying a wedding party collided in Kozhikode Padanilam around ten people, including the bride, were injured.
