പാനൂർ(കണ്ണൂർ): ( www.truevisionnews.com ) പാനൂരിൽ കളഞ്ഞ് കിട്ടിയ സ്വർണാഭരണം തിരിച്ച് നൽകി ബസ് കണ്ടക്ടറുടെ സത്യസന്ധത. പാനൂർ - തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന അക്ഷയ് ബസിലെ കണ്ടക്ടർ മുരളിക്കാണ് സ്വർണ ബ്രേസ്ലറ്റ് ലഭിച്ചത്. ബസിൽ സ്വർണാഭരണം കളഞ്ഞു പോയെന്ന് സംശയമുണ്ടെന്ന് രക്ഷിതാവ് ഫോണിൽ വിളിച്ചതോടെയാണ് മുരളി ബസ് മുഴുവൻ അരിച്ചു പെറുക്കിയത്.
തലശ്ശേരിയിൽ നിന്നും പാനൂരേക്കുള്ള യാത്രാമധ്യേയാണ് വിദ്യാർത്ഥിനിയുടെ ആഭരണം കളഞ്ഞു പോയത്. മുരളി വിവരമറിയിച്ചതിനെ തുടർന്ന് പിതാവ് സഞ്ജിത്ത് തലശ്ശേരിയിലെത്തി സ്വർണാഭരണം ഏറ്റുവാങ്ങി. മുരളിയുടെ സത്യസന്ധതയെ തലശ്ശേരി പൊലീസും, ബസ് ജീവനക്കാരും അഭിനന്ദിച്ചു.
bus conductor's honesty in returning gold ornaments found in Panur
