കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് ബാലുശ്ശേരിയിൽ ബൈക്ക് കണ്ടെയിനര്‍ ലോറിയിലേക്ക് ഇടിച്ച് കയറി അപകടം. ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. അത്തോളി സ്വദേശി രാജീവനാണ് പരിക്കേറ്റത്. ഉള്ളിയേരി ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയിനര്‍ ലോറിയിൽ എതിർ ദിശയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയായിരുകയായിരുന്നു.
.gif)

ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും യുവാവ് തെറിച്ച് റോഡിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തി . സ്ഥലത്ത് ഹൈവെ പോലിസും, ബാലുശ്ശേരി പോലീസും എത്തിയിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
Accident in Kozhikode Balussery when bike collides with container lorry
