---
title: "കണ്ണൂരിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചു; തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "fiber boat that went fishing in Kannur crashed into a sandbar; the worker died tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305663/fiber-boat-that-went-fishing-in-kannur-crashed-into-a-sandbar-the-worker-died-tragically"
published_at: "2025-07-31T13:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688b2161620e9_1.jpg"
keywords: []
---

# കണ്ണൂരിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചു; തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂര്‍: **മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്ന ബോട്ട് അകടത്തില്‍പെട്ട് ആസാം സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. ആസാം സ്വദേശി അലി ആണ് മരിച്ചത്. കണ്ണൂർ പുതിയങ്ങാടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ നിന്ന് ഇയാൾ തെറിച്ചു വീഴുകയായിരുന്നു.

## Article Content

**കണ്ണൂര്‍: **മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്ന ബോട്ട് അകടത്തില്‍പെട്ട് ആസാം സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. ആസാം സ്വദേശി അലി ആണ് മരിച്ചത്. കണ്ണൂർ പുതിയങ്ങാടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ നിന്ന് ഇയാൾ തെറിച്ചു വീഴുകയായിരുന്നു.

പാലക്കോട് - ചൂട്ടാട് അഴിമുഖത്ത് വെച്ച് ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടം. കോസ്റ്റൽ പൊലീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. അലിയെ കണ്ടെത്താനുളള തിരച്ചിലിനിടെ മറ്റൊരു ബോട്ട് മറിഞ്ഞിരുന്നു. മറിഞ്ഞ ബോട്ടിലുണ്ടായിരുന്ന ആളുകൾ നീന്തി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305663/fiber-boat-that-went-fishing-in-kannur-crashed-into-a-sandbar-the-worker-died-tragically)