പെണ്ണേ നീ..... പിറവം ബസ്സ്റ്റാന്റിൽ ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച് യുവതിയുടെ പരാക്രമം

പെണ്ണേ നീ..... പിറവം ബസ്സ്റ്റാന്റിൽ ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച് യുവതിയുടെ പരാക്രമം
Jul 31, 2025 11:36 AM | By Athira V

എറണാകുളം : ( www.truevisionnews.com ) പിറവം നഗരസഭ ബസ്സ്റ്റാന്റിൽ യുവതിയുടെ പരാക്രമം. ബസിന്റെ ചില്ല് ഉടച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെ പിറവം ബസ്സ്റ്റാന്റിൽ എത്തിയ യുവതിയാണ് ഭീതി പരത്തിയത്. നിരവധി വാഹനങ്ങളുടെ ഗ്ലാസുകളിൽ യുവതി കുട കൊണ്ട് അടിച്ചു. പെരുമ്പാവൂർ ഭാഗത്തേയ്ക്ക് പോകുവാൻ നിർത്തിയിട്ട സെന്റ് തോമസ് ബസിന്റെ മുന്നിലത്തെ ഗ്ലാസ് ശക്തമായ അടിയിൽ പൊട്ടി.

നിറയെ യാത്രക്കാരുമായി യാത്ര പുറപ്പെടാൻ നിർത്തിയിട്ടിരുന്ന വാഹനമായിരുന്നു. ഗ്ലാസ് വിട്ട് പോരാത്തതിനാൽ വലിയ അപകടം ഒഴിവായി. രണ്ട് മാസം മുമ്പ് മറ്റൊരു യുവതിയും സമാനമായ രീതിയിൽ പോലീസ് എയ്ഡ്‌ പോസ്റ്റ് കത്തി ഉപയോഗിച്ച് തകർത്തിരുന്നു.

അതേസമയം, പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസിൽ നാദാപുരം വാണിമേൽ സ്വദേശി അറസ്റ്റിൽ. കണ്ടക്ടർ വിഷ്ണുവിനെ മർദ്ദിച്ച കേസിലാണ് മുഖ്യ പ്രതികൾക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിപ്പറമ്പത്ത് സൂരജിനെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻ്റ് ചെയ്തു. ഇയാൾക്കൊപ്പം കസ്റ്റഡിയിലൊടുത്ത രണ്ടുപേരെ കേസിൽ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു. ചൊക്ലി സി.ഐ മഹേഷ്, എസ്.ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.

തൊട്ടിൽപ്പാലം - തലശേരി റൂട്ടിൽ നടക്കുന്ന ബസ് സമരം മറ്റു റൂട്ടുകളിലേക്ക് കൂടി വ്യാപിക്കുകയാണ്. തൊട്ടിൽപ്പാലം - വടകര റൂട്ടിൽ ബസ് സമരം നടക്കും. തൊട്ടിൽപ്പാലം തലശ്ശേരി റൂട്ടിലെ ബസ് കണ്ടക്ടറെ മർദ്ദിച്ച ഏഴ് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന വാശിയിൽ ഒരു വിഭാഗം ബസ് തൊഴിലാളികൾ.

പൊലീസ് കർശന നടപടി സ്വീകരിച്ച സാഹചര്യത്തിൽ ബസ് സർവീസ് നിർത്തിവച്ചുകൊണ്ടുള്ള സമരത്തിന് പിന്തുണയില്ലെന്ന് സിഐടിയു ഉൾപ്പെടെയുള്ള മോട്ടോർ തൊഴിലാളി യൂണിയനുകൾ അറിയിച്ചു. കഴിഞ്ഞ ദിവസം തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ വിഷ്ണുവിനാണ് മർദ്ദനമേറ്റത്.

നാദാപുരം തൂണേരി വെള്ളൂർ സ്വദേശി വിശ്വജിത്തിന്റെ ഭാര്യക്ക് സ്റ്റുഡന്‍റ് കൺസഷൻ നൽകിയില്ല എന്നാരോപിച്ചായിരുന്നു അക്രമം. വിശ്വജിത്തും നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് ചൊക്ലി പൊലീസ് കേസെടുത്തത് . ഭാരതീയ ന്യായ സംഹിത പ്രകാരം 182 (2), 191 (2), 191 (3), 126 (2), 115 (2), 118 (1), 296 (b), 110, 190 വകുപ്പുകൾ ചുമത്തിയാണ് കേസ്. സവാദ് ഒന്നാം പ്രതിയായും, വിശ്വജിത്ത് രണ്ടാം പ്രതിയായും ആണ് കേസ്. തിരിച്ചറിയാത്ത അഞ്ച് പ്രതികൾക്കെതിരെയും കേസുണ്ട്.

Young woman's bravery at Piravom Municipality bus stand

Next TV

Related Stories
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം, ഇതിനിടെ ഭർത്താവിനും പൊള്ളലേറ്റു; കാരണം കുടുംബപ്രശ്നമെന്ന് നിഗമനം

Jul 31, 2025 10:06 PM

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം, ഇതിനിടെ ഭർത്താവിനും പൊള്ളലേറ്റു; കാരണം കുടുംബപ്രശ്നമെന്ന് നിഗമനം

കൊല്ലം അച്ചന്‍കോവില്‍ ചെമ്പനരുവിയില്‍ ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍...

Read More >>
സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ചു; പ്രതികളെ അതിസാഹസികമായി പിടികൂടി

Jul 31, 2025 09:54 PM

സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ചു; പ്രതികളെ അതിസാഹസികമായി പിടികൂടി

കായംകുളത്ത് കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച കേസിൽ ഗുണ്ടകൾ...

Read More >>
രക്ഷകനായെത്തിയ ആൾ തന്നെ ജീവനെടുത്തുവോ? യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; മരണകാരണം ലൈംഗികാതിക്രമത്തിനിടെ ഉണ്ടായ പരിക്ക്

Jul 31, 2025 09:38 PM

രക്ഷകനായെത്തിയ ആൾ തന്നെ ജീവനെടുത്തുവോ? യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; മരണകാരണം ലൈംഗികാതിക്രമത്തിനിടെ ഉണ്ടായ പരിക്ക്

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ലൈംഗികാതിക്രമത്തിനിടെയുണ്ടായ പരിക്കാണ് മരണ കാരണമെന്ന്...

Read More >>
അരുംകൊല, ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്നു കുഴിച്ചുമൂടി വാഴനട്ടു; യുവാവ് പിടിയില്‍

Jul 31, 2025 07:35 PM

അരുംകൊല, ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്നു കുഴിച്ചുമൂടി വാഴനട്ടു; യുവാവ് പിടിയില്‍

ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവ്...

Read More >>
Top Stories










//Truevisionall