'നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍'..., അവശനായ കുട്ടി ഛര്‍ദിച്ച്‌ തലകറങ്ങി വീണു; പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും

'നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍'..., അവശനായ കുട്ടി ഛര്‍ദിച്ച്‌ തലകറങ്ങി വീണു; പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും
Jul 31, 2025 07:41 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും. തിരുവനന്തപുരം ആറ്റിങ്ങലാണ് സംഭവം. നഗരൂര്‍ സ്വദേശിയായ പതിനാറുകാരനെയാണ് ജിം ട്രെയിനറും മകനും ആക്രമിച്ചത്. അധികഭാരം ഉപയോഗിച്ചുളള പരിശീലനം വേണ്ടെന്ന് കുട്ടി ജിമ്മിലുളള തന്റെ കൂട്ടുകാരനോട് പറഞ്ഞതില്‍ പ്രകോപിതനായ ജിം ട്രെയിനറുടെ മകനാണ് ആദ്യം കുട്ടിയെ മര്‍ദ്ദിച്ചത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കുട്ടി. ചവിട്ടി വീഴ്ത്തിയുളള ആക്രമണത്തില്‍ കുട്ടിയുടെ കണ്ണിനും കഴുത്തിനും വയറിനും സാരമായി പരിക്കേറ്റു. കാഴ്ച്ച മങ്ങി. ജൂലൈ ഇരുപത്തിയൊന്നിനായിരുന്നു സംഭവം.

പ്രായം കുറവായതിനാല്‍ ഭാരം കുറച്ച് എടുത്താല്‍ മതിയെന്ന് ആക്രമിക്കപ്പെട്ട കുട്ടിയോട് ജിം ട്രെയിനറുടെ മകന്‍ പറഞ്ഞിരുന്നു. പിറ്റേ ദിവസം ജിമ്മിലെത്തിയപ്പോള്‍ കൂട്ടുകാരന്‍ അധികഭാരം ഉയര്‍ത്തുന്നതുകണ്ട വിദ്യാര്‍ത്ഥി ഇത്രയും ഭാരം എടുക്കേണ്ടതില്ലെന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടല്ലോ എന്ന് കൂട്ടുകാരനോട് പറയുകയായിരുന്നു. ഇതുകേട്ട ട്രെയിനറുടെ മകന്‍ നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍ ഇറങ്ങിപ്പോ എന്ന് ആക്രോശിച്ച് ആക്രമിക്കുകയായിരുന്നു.

ഇനി മുതല്‍ ജിമ്മിലേക്ക് വരേണ്ടെന്നും ജിം ട്രെയിനറുടെ മകന്‍ വിദ്യാര്‍ത്ഥിയോട് പറഞ്ഞു. ഇക്കാര്യം ചോദിച്ചപ്പോള്‍ ട്രെയിനര്‍ തലയ്ക്കടിച്ച് വീഴ്ത്തി. കുട്ടിയുടെ കഴുത്തിന് പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. അവശനായ കുട്ടി ഛര്‍ദിക്കുകയും തലകറങ്ങി വീഴുകയും ചെയ്തു. കുട്ടി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, ആറ്റിങ്ങല്‍ പൊലീസ് നിസാര വകുപ്പുകള്‍ മാത്രം ചുമത്തി ട്രെയിനറെ വിട്ടയച്ചുവെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

gym trainer and son attack 16 year old in thiruvananthapuram

Next TV

Related Stories
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം, ഇതിനിടെ ഭർത്താവിനും പൊള്ളലേറ്റു; കാരണം കുടുംബപ്രശ്നമെന്ന് നിഗമനം

Jul 31, 2025 10:06 PM

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം, ഇതിനിടെ ഭർത്താവിനും പൊള്ളലേറ്റു; കാരണം കുടുംബപ്രശ്നമെന്ന് നിഗമനം

കൊല്ലം അച്ചന്‍കോവില്‍ ചെമ്പനരുവിയില്‍ ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍...

Read More >>
സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ചു; പ്രതികളെ അതിസാഹസികമായി പിടികൂടി

Jul 31, 2025 09:54 PM

സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ചു; പ്രതികളെ അതിസാഹസികമായി പിടികൂടി

കായംകുളത്ത് കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച കേസിൽ ഗുണ്ടകൾ...

Read More >>
രക്ഷകനായെത്തിയ ആൾ തന്നെ ജീവനെടുത്തുവോ? യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; മരണകാരണം ലൈംഗികാതിക്രമത്തിനിടെ ഉണ്ടായ പരിക്ക്

Jul 31, 2025 09:38 PM

രക്ഷകനായെത്തിയ ആൾ തന്നെ ജീവനെടുത്തുവോ? യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; മരണകാരണം ലൈംഗികാതിക്രമത്തിനിടെ ഉണ്ടായ പരിക്ക്

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ലൈംഗികാതിക്രമത്തിനിടെയുണ്ടായ പരിക്കാണ് മരണ കാരണമെന്ന്...

Read More >>
അരുംകൊല, ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്നു കുഴിച്ചുമൂടി വാഴനട്ടു; യുവാവ് പിടിയില്‍

Jul 31, 2025 07:35 PM

അരുംകൊല, ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്നു കുഴിച്ചുമൂടി വാഴനട്ടു; യുവാവ് പിടിയില്‍

ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവ്...

Read More >>
ധർമസ്ഥലയിൽ കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ, പല ഭാ​ഗങ്ങളും പൊട്ടിയ നിലയിൽ

Jul 31, 2025 07:14 PM

ധർമസ്ഥലയിൽ കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ, പല ഭാ​ഗങ്ങളും പൊട്ടിയ നിലയിൽ

കർണാടകയിലെ ധർമസ്ഥലയിൽ നിന്നും കണ്ടെടുത്തത് 15 അസ്ഥി...

Read More >>
Top Stories

News from Regional Network

//Truevisionall