നാദാപുരം വാണിമേലിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ സ്വർണമാല കവർന്നു; രണ്ടുപേർ കസ്റ്റഡിയിൽ

നാദാപുരം വാണിമേലിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ സ്വർണമാല കവർന്നു; രണ്ടുപേർ കസ്റ്റഡിയിൽ
Jul 31, 2025 02:34 PM | By Athira V

നാദാപുരം (കോഴിക്കോട് ): ( www.truevisionnews.com ) നാദാപുരം വാണിമേലിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ സ്വർണമാല കവർന്നു. വാണിമേൽ കന്നുകുളം സ്വദേശിനി അനുപ്രിയയുടെ രണ്ടര പവൻ സ്വർണമാലയാണ് ബലമായി പിടിച്ച് പറിച്ചെടുത്തത്. ഇന്നല രാത്രി 10.45ന് വീടിന്റെ വരാന്തയിൽ ഇരിക്കുന്നതിനിടെയാണ് സംഭവം. വളയം പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, പാനൂരിൽ കളഞ്ഞ് കിട്ടിയ സ്വർണാഭരണം തിരിച്ച് നൽകി ബസ് കണ്ടക്ടറുടെ സത്യസന്ധത. പാനൂർ - തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന അക്ഷയ് ബസിലെ കണ്ടക്ടർ മുരളിക്കാണ് സ്വർണ ബ്രേസ്ലറ്റ് ലഭിച്ചത്. ബസിൽ സ്വർണാഭരണം കളഞ്ഞു പോയെന്ന് സംശയമുണ്ടെന്ന് രക്ഷിതാവ് ഫോണിൽ വിളിച്ചതോടെയാണ് മുരളി ബസ് മുഴുവൻ അരിച്ചു പെറുക്കിയത്.

തലശ്ശേരിയിൽ നിന്നും പാനൂരേക്കുള്ള യാത്രാമധ്യേയാണ് വിദ്യാർത്ഥിനിയുടെ ആഭരണം കളഞ്ഞു പോയത്. മുരളി വിവരമറിയിച്ചതിനെ തുടർന്ന് പിതാവ് സഞ്ജിത്ത്‌ തലശ്ശേരിയിലെത്തി സ്വർണാഭരണം ഏറ്റുവാങ്ങി. മുരളിയുടെ സത്യസന്ധതയെ തലശ്ശേരി പൊലീസും, ബസ് ജീവനക്കാരും അഭിനന്ദിച്ചു.

man broke into a house in Vanimele, Nadapuram, and stole the housewife's gold necklace

Next TV

Related Stories
കോഴിക്കോട് വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി മാലപൊട്ടിച്ചു

Aug 1, 2025 09:15 AM

കോഴിക്കോട് വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി മാലപൊട്ടിച്ചു

കോഴിക്കോട് കാരശ്ശേരിയിൽ മുളകുപൊടി വിതറി സ്ത്രീയുടെ മാല...

Read More >>
തലശ്ശേരി ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളി കോംപൌണ്ടിലെ ഇരുനില കെട്ടിടം തകർന്ന് വീണു; വൈദികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

Aug 1, 2025 08:21 AM

തലശ്ശേരി ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളി കോംപൌണ്ടിലെ ഇരുനില കെട്ടിടം തകർന്ന് വീണു; വൈദികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

തലശ്ശേരി ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളി കോംപൌണ്ടിലുള്ള പഴയ ഇരുനില കെട്ടിടം തകർന്ന്...

Read More >>
മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

Aug 1, 2025 07:36 AM

മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

തൃശ്ശൂർ മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി...

Read More >>
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

Aug 1, 2025 06:58 AM

ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ...

Read More >>
Top Stories

//Truevisionall