ബെംഗളൂരു: ( www.truevisionnews.com ) കർണാടകയിൽ വായ്പ തിരിച്ചടക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. ദാവൻഗരെയിലാണ് സംഭവം. ഭാര്യ എടുത്ത വായ്പയെച്ചൊല്ലിയായിരുന്നു തർക്കം. ചൊവ്വാഴ്ചയായിരുന്നു സംഭവം. വിദ്യ എന്ന യുവതി ഭർത്താവിന്റെ ജാമ്യത്തിൽ പണം കടമെടുത്തിരുന്നു.
എന്നാൽ, തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയവർ നിരന്തരം പ്രശ്നമുണ്ടാക്കി. ഇതേച്ചൊല്ലിയായിരുന്നു ദമ്പതിമാർ തർക്കത്തിലേർപ്പെട്ടത്. യുവതിയെ നിലത്തേക്ക് തള്ളിയിട്ടശേഷം ഭർത്താവ് വിജയ് ഭാര്യയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നുവെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
.gif)

സഹായത്തിനായുള്ള നിലവിളികേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. ഉടൻ തന്നെ യുവതിയെ തൊട്ടടുത്തുള്ള ചന്നഗിരി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ മൂക്ക് അറ്റുപോയിരുന്നു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. വിദ്യയുടെ ഭർത്താവിനെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Husband defaults on loan repayment bailed out Young man bites wife during argument
