കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ ചെമ്പിലോട് പുലിയെ കണ്ടതായി നാട്ടുകാർ. ചെമ്പിലോട് കണ്ടോത്ത് ആയിഷയും കുടുംബവുമാണ് പുലിയെ കണ്ടതായി പറഞ്ഞത്. രാത്രി അസാധാരണമായ ശബ്ദം കേട്ട് വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് മുറ്റത്ത് ജീവിയെ കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു.
വിവരമറിഞ്ഞെത്തിയ പൊലീസും വനംവകുപ്പും പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പരിസരത്ത് പുലിയുടേതിന് സമാനമായ കാലടയാളങ്ങളോ മറ്റോ കണ്ടെത്താനായില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
reported leopard presens forest department searched but could not find any sign
