തിരുവനന്തപുരം: ( www.truevisionnews.com ) വെഞ്ഞാറമൂട്ടിൽ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കരമന സ്വദേശി സജീവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാണിക്യമംഗലത്തെ വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
വെഞ്ഞാറമൂട്ടിലെ ഒരു ആക്രികടയിൽ ജോലി ചെയ്തുവരികയായിരുന്ന സജീവിനെ കഴിഞ്ഞ മൂന്നുദിവസമായി കാണാനില്ലായിരുന്നു. വെള്ളിയാഴ്ച വാഴത്തോട്ടത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് തൊട്ടടുത്തെ ഫാമിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
.gif)

പുരയിടത്തിലെ നീർച്ചാലിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ ഫാമിലെ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കേരള പൊലീസിൻ്റെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സാണ് മരിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം അടക്കം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Karamana native missing for three days bad smell from banana plantation old body found during inspection
