കൊച്ചി: ( www.truevisionnews.com ) അന്തരിച്ച മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം. ഭാര്യ വനജ(65), മകൻ സന്ദീപ്(42) എന്നിവർക്ക് പരിക്കേറ്റു. ഇവരെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല.
ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. എറണാകുളത്ത് നിന്ന് തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലുള്ള ഗ്രാനൈറ്റ് കടയിലേക്ക് ലോഡുമായി വരികയായിരുന്നു മിനിലോറി. വാഴൂർ കാനത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ച ഇന്നോവ കാർ.
.gif)

മറ്റൊരു സംഭവത്തിൽ വടകര പുതിയാപ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. മാക്കൂൽ പീടിക സ്വദേശി സർഫാസിനാണ് പരിക്കേറ്റത്. പുതിയാപ്പ് സംസ്‌കൃതം സ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
ബൈക്ക് സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെയാണ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സർഫാസിനെ വാടകര ജില്ലാ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ ഭാഗത്ത് ഗതാഗത തടസ്സവുമുണ്ടായി.
Kanam Rajendran's family vehicle collides with mini lorry; wife and son injured
