കാസർഗോഡ് : ( www.truevisionnews.com ) പതിനേഴുകാരനായ സ്കൂൾ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ വൈദികനെതിരെ ചിറ്റാരിക്കാൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറ്റപ്പെടുവിച്ചു. കാസർകോട് ജില്ലയിലെ ചിറ്റാരിക്കലിനടുത്ത് അതിരുമാവ് ഇടവക വികാരി ഫാ. പോൾ തട്ടുപറമ്പലിനെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറ്റപ്പെടുവിച്ചത്.
സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് വിദ്യാർഥി ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്നാണ് ജൂൺ ആദ്യ വാരം പോലീസിൽ പരാതി നൽകിയത്. 2024 മേയ് 15 മുതൽ ആഗസ്ത് 13 വരെയുള്ള കാലത്ത് പീഡിപ്പിച്ചുവെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വൈദികൻ ഒളിവിൽ പോയതിനെ തുടർന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
.gif)

കേസായതിന് പിന്നാലെ പോലീസിനേയും നാട്ടുകാരേയും കബളിപ്പിച്ച് പ്രതി ചിറ്റാരിക്കലിൽനിന്ന് കടന്നിരുന്നു. സംഭവത്തിൽ തലശ്ശേരി അതിരൂപതയും വൈദികനെതിരേ നടപടി സ്വീകരിച്ചിരുന്നു.
A lookout notice has been issued against a priest in a case of unnatural torture of a 17-year-old boy kasargode
