കണ്ണൂർ: ( www.truevisionnews.com ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നാളെ തളിപ്പറമ്പ് ശ്രീരാജ രാജേശ്വര ക്ഷേത്രം സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. താഴെ പറയുന്ന പ്രകാരം ഉള്ള ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഉച്ചക്ക് 2 മണിക്ക് ശേഷം തളിപ്പറമ്പ് ബസ്റ്റാന്റിൽ പ്രവേശിക്കുന്ന ബസ്സുകൾ ആളുകളെ ഇറക്കി ഉടൻ തന്നെ സ്റ്റാന്റ് വിട്ട് പോകേണ്ടതും പുറപ്പെടേണ്ട സമയത്ത് സ്റ്റാൻന്റിൽ വന്നു ശേഷം യാത്രക്കാരെ കയറ്റി സ്റ്റാന്റ് വിട്ട് പോകേണ്ടതുമാണ്.
.gif)

ഉച്ച കഴിഞ്ഞു 2 മണിക്ക് ശേഷം വലിയ വാഹനങ്ങൾ തളിപ്പറമ്പ് ടൗണിൽ പ്രവേശിക്കുന്നത് പരമാവതി ഒഴിവാക്കേണ്ടതും കണ്ണൂർ ഭാഗത്ത് നിന്നും പയ്യന്നൂരിലേക്ക് പോകുന്ന വാഹനങ്ങൾ ധർമശാല പഴയങ്ങാടി വഴി പയ്യന്നൂരിലേക്കും പയ്യന്നൂർ ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്ന വരുന്ന വാഹനങ്ങൾ പിലാത്തറ പഴയങ്ങാടി വഴി കണ്ണൂരിലേക്കൊ അല്ലെങ്കിൽ കുപ്പം പഴയങ്ങാടി വഴി കണ്ണൂരിലേക്കൊ പോകേണ്ടതാണ്.
ടിപ്പർ ലോറി , മിനി ലോറി പോലെയുള്ള വാഹനങ്ങൾ ഉച്ചക്ക് 2 മണിക്ക് ശേഷം മൂയ്യം, ബാവുപ്പറമ്പ,തളിപ്പറമ്പ ഭാഗങ്ങളിൽ കൂടിയുള്ള യാത്രകൾ ഒഴിവാക്കേണ്ടതാണ്. ഏഴാംമൈൽ മുതൽ തളിപ്പറമ്പ് ചിറവക്ക് വരെയും, ചിറവക്ക് മുതൽ കപ്പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഇരുചക്ര വാഹനങ്ങളോ സ്വകാര്യ വാഹനങ്ങളോ പാർക്ക് ചെയ്യുന്നത് പാടുള്ളതല്ല. അങ്ങനെ പാർക്ക് ചെയ്യുന്നവാഹനങ്ങൾ പോലീസ് നീക്കം ചെയ്യുന്നതായിരിക്കും.
Traffic restrictions in Kannur's Thaliparamba tomorrow
