പാലക്കാട്: ( www.truevisionnews.com ) പാലക്കാട് സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി സ്വദേശി പടിഞ്ഞാറേ പട്ടിശ്ശേരി പരേതനായ ശ്രീകുമാറിൻ്റെ മകൻ കണ്ണത്ത് ശ്രീരാഗ് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എടപ്പാൾ - പട്ടാമ്പി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. പരേതയായ പത്മിനിയാണ് മാതാവ്. ശ്രുതി ഭാര്യയും സംഗീത് മകനുമാണ്.
സഹായം ലഭിക്കുന്നതിന്
.gif)

ഇന്ത്യയിൽ ആത്മഹത്യ തടയുന്നതിനായി പ്രവർത്തിക്കുന്ന നിരവധി ഹെൽപ്‌ലൈനുകളും സംഘടനകളും ഉണ്ട്. നിങ്ങൾക്ക് സഹായം ആവശ്യമാണെങ്കിൽ താഴെക്കൊടുത്തിട്ടുള്ള ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ദിശ ഹെൽപ്പ് ലൈൻ (കേരള സർക്കാർ): 1056 അല്ലെങ്കിൽ 0471-2552056
ടെലസ് (Teles, കേരള): 0484-2305700
സഞ്ജീവിനി (Sanjeevini, ഡൽഹി): 011-24311918
സഹായ് (Sahai, ബാംഗ്ലൂർ): 080-25497777
വന്ദരവാല ഫൗണ്ടേഷൻ (Vandrevala Foundation): 18602662345
മിത്ര (Mitra): 022-25722918
ഓരോ ജീവനും അമൂല്യമാണ്. കൃത്യമായ പിന്തുണയും ചികിത്സയും ലഭിച്ചാൽ മാനസികാരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കാനും മെച്ചപ്പെട്ട ജീവിതം നയിക്കാനും സാധിക്കും.
മറ്റൊരു സംഭവത്തിൽ കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന കായികവകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ്റെ ഓഫീസ് അസിസ്റ്റൻ്റ് വയനാട് സ്വദേശി ബിജുവാണ് മരിച്ചത്. തിരുവനന്തപുരം നളന്ദ എൻജിഒ ക്വാർട്ടേർസിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യക്കൊപ്പമാണ് ഈ ക്വാർട്ടേർസിൽ ബിജു താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടിൽ പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസിൽ ചെല്ലാതിരുന്നതോടെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചു. എന്നാൽ ബിജു കോൾ എടുത്തില്ല. വിവരമറിഞ്ഞ് ഭാര്യയും വിളിച്ചെങ്കിലും ബിജുവിൻ്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ല. ഇതോടെയാണ് താമസസ്ഥലത്ത് പരിശോധന നടത്തിയത്.
അകത്ത് നിന്ന് പൂട്ടിയ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. മുറിയിൽ മ്യൂസിയം പൊലീസ് പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. 2021 മുതൽ മന്ത്രി വി അബ്‌ദുറഹിമാൻ്റെ ഓഫീസ് സ്റ്റാഫാണ് മരിച്ച ബിജു
palakkad Private bus driver found hanging in bedroom
