---
title: "വീടിളക്കില്ലെന്നാരറിഞ്ഞു.... പട്ടാപകൽ വീടിന്റെ ​ഗേറ്റ് മോഷ്ടിച്ച് ബൈക്കിൽവെച്ച് കടന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്"
english_title: "house gate stolen in broad daylight cctv footage thiruvananthapuram "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/301768/house-gate-stolen-in-broad-daylight-cctv-footage-thiruvananthapuram"
published_at: "2025-07-10T19:44:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686fcad28de4c_ffffrt.jpg"
keywords: []
---

# വീടിളക്കില്ലെന്നാരറിഞ്ഞു.... പട്ടാപകൽ വീടിന്റെ ​ഗേറ്റ് മോഷ്ടിച്ച് ബൈക്കിൽവെച്ച് കടന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** **തിരുവനന്തപുരം : [ ** തിരുവനന്തപുരം ചാലയിൽ പട്ടാപകൽ വീടിന്റെ ​ഗേറ്റ് മോഷ്ടിച്ചു. അമ്പലത്തറ പഴഞ്ചിറയിൽ കവി നൗഷാദ് സൂര്യോദയയുടെ വീ വൺ ന​ഗറിലെ വീടിന്റെ ​ഗേറ്റാണ് ബൈക്കിലെത്തിയ യുവാക്കൾ മോഷ്ടിച്ചത്. നൗഷാദ് സൂര്യോദയയും കുടുംബവും മോഷണം നടന്ന വീടിന്റെ എതിർവശത്തുള്ള മറ്റൊരു വീട്ടിലാണ് സ്ഥിര താമസം. ​ഗേറ്റ് ഇളക്കിയെടുത്ത ശേഷം ബൈക്കിന്റെ നടുക്കിൽ വച്ചാണ് കൊണ്ടുപോയത്.

## Article Content

**തിരുവനന്തപുരം : [ ** തിരുവനന്തപുരം ചാലയിൽ പട്ടാപകൽ വീടിന്റെ ​ഗേറ്റ് മോഷ്ടിച്ചു. അമ്പലത്തറ പഴഞ്ചിറയിൽ കവി നൗഷാദ് സൂര്യോദയയുടെ വീ വൺ ന​ഗറിലെ വീടിന്റെ ​ഗേറ്റാണ് ബൈക്കിലെത്തിയ യുവാക്കൾ മോഷ്ടിച്ചത്. നൗഷാദ് സൂര്യോദയയും കുടുംബവും മോഷണം നടന്ന വീടിന്റെ എതിർവശത്തുള്ള മറ്റൊരു വീട്ടിലാണ് സ്ഥിര താമസം. ​ഗേറ്റ് ഇളക്കിയെടുത്ത ശേഷം ബൈക്കിന്റെ നടുക്കിൽ വച്ചാണ് കൊണ്ടുപോയത്.

30ചതുരശ്ര അടിക്കുമേൽ ഉയരമുണ്ട് ​ഗേറ്റിന്. നൗഷാദ് സൂര്യോദയയുടെ മകൽ ഏഴുവയസുള്ള ജുമൈൽ വാരിസ് ​ഗേറ്റ് ഇളക്കുന്നത് കണ്ടിരുന്നു. ഇക്കാര്യം വീട്ടുകാരോട് പറയുമ്പോഴേക്കും ​ഗേറ്റുമായി മോഷ്ടാക്കൾ കടന്നു കളയുകയായിരുന്നു. ​ഗേറ്റുമായി ബൈക്കിൽ പോകുന്ന യുവാക്കളുടെ ദൃശ്യങ്ങൾ അടുത്തുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നൗഷാദ് പൂന്തുറ പൊലീസിൽ ദൃശ്യങ്ങളടക്കം പരാതി നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/301768/house-gate-stolen-in-broad-daylight-cctv-footage-thiruvananthapuram)