'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ
Jul 7, 2025 07:36 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) വേദനയും ആശങ്കയും മറികടന്ന് പൊന്മുടിയുടെ 22 ഹെയർപിൻ വളവുകൾ പിന്നിട്ടാണ് അവൻ ജനിച്ചത്. പ്രതിബന്ധങ്ങളെ അതിജീവിച്ചു ജനിച്ച കുഞ്ഞിന് 'ചക്രവർത്തി' എന്ന് പേരുമിട്ടു. തിരുവനന്തപുരം പൊന്മുടി കെടിഡിസി ഹോട്ടലിൽ മുറിയെടുത്ത തമിഴ്‌നാട് സ്വദേശിനിയാണ് ജീവനക്കാരുടെ സഹായത്തോടെ എല്ലാ തടസങ്ങളും മറികടന്ന് പ്രസവിച്ചത്.

വെള്ളിയാഴ്ചയാണ് തിരുനെൽവേലി സ്വദേശികളും ബെംഗളൂരുവിൽ ഐടി ജീവനക്കാരുമായ വിഘ്നേഷും ഭാര്യ സന്ധ്യയും പൊന്മുടി ഗോൾഡൻപീക്ക് ഹോട്ടലിൽ മുറിയെടുത്തത്. 8 മാസം ഗർഭിണിയായിരുന്ന സന്ധ്യക്ക്‌ രാത്രി പത്തേമുക്കാലോടെ പ്രസവവേദനയുണ്ടായി. വിഘ്നേഷ് ജീവനക്കാരെ വിവരമറിയിച്ചു. അടുത്തെങ്ങും ആശുപത്രിയില്ല എന്നറിഞ്ഞതോടെ കാർ ഓടിക്കാനാവാത്ത തളര്‍ന്ന അവസ്ഥയിലായി വിഘ്നേഷ്.

ഹോട്ടലിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ ഷൈമണും വിഷ്ണുവും സെക്യൂരിറ്റി പ്രദീപ് കുമാറും ഇവരെയും കയറ്റി കാറിൽ കുന്നിറങ്ങി. ഹെയർപിൻ വളവുകൾ നിറഞ്ഞ പൊന്മുടിയിറങ്ങി രാത്രി 11.30 ഓടെ വിതുര ഗവ. ആശുപത്രിയിലെത്തി. ഇവിടെനിന്ന്‌ പ്രാഥമികചികിത്സ നൽകി നഴ്‌സിനെയും കൂട്ടി ആംബുലൻസ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്കു പാഞ്ഞു. അവിടെവെച്ച് രാത്രി ഒന്നരയോടെ സന്ധ്യ ആൺകുഞ്ഞിനെ പ്രസവിച്ചു.

ktdc employees rescue a tamilnadu woman from ponmudi who is in labor pain

Next TV

Related Stories
വിഎസിന് ആദരം; സംസ്ഥാനത്ത് നാളെ പൊതു അവധി, മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Jul 21, 2025 05:59 PM

വിഎസിന് ആദരം; സംസ്ഥാനത്ത് നാളെ പൊതു അവധി, മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് നാളെ പൊതു...

Read More >>
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു;  പൊലീസ് അന്വേഷണം ആരംഭിച്ചു

Jul 18, 2025 07:30 PM

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം പൂവച്ചലിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം...

Read More >>
കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

Jul 7, 2025 10:03 PM

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു, നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ...

Read More >>
തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

Jul 6, 2025 07:37 PM

തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

കഠിനംകുളത്ത് പാചക വാതക സിലണ്ടറിന്റെ ട്യൂബിൽനിന്നും ലീക്ക് ഉണ്ടായതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ...

Read More >>
Top Stories

Entertainment News

//Truevisionall