---
title: "വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ"
english_title: "Couple arrested with ganja in Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305699/couple-arrested-with-ganja-in-vadakara"
published_at: "2025-07-31T15:33:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688b3fa333138_4.jpg"
keywords: []
---

# വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

> **Lead Summary:** **വടകര ( കോഴിക്കോട് ) : ** വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ . കരിമ്പന പാലം പെട്രോൾ പമ്പിന് സമീപം എക്‌സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. ശരീരത്തിലും ബൈക്കിലുമായി 20 ഗ്രാം കഞ്ചാവുമായി പുതുപ്പണം നൂർ മഹൽ വീട്ടിൽ നൗഫലാണ് പിടിയിലായത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ശൈലേഷ് പി എമ്മും പാർട്ടിയും നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 370 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

## Article Content

**വടകര ( കോഴിക്കോട് ) : ** വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ . കരിമ്പന പാലം പെട്രോൾ പമ്പിന് സമീപം എക്‌സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. ശരീരത്തിലും ബൈക്കിലുമായി 20 ഗ്രാം കഞ്ചാവുമായി പുതുപ്പണം നൂർ മഹൽ വീട്ടിൽ നൗഫലാണ് പിടിയിലായത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ശൈലേഷ് പി എമ്മും പാർട്ടിയും നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 370 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പിന്നാലെ ഇയാളുടെ ഭാര്യ ലൈലയെയും പ്രതിയാക്കി കേസെടുത്തു. വീട് കേന്ദ്രമായി കഞ്ചാവ് വിൽപന നടക്കുന്നുവെന്ന വിവരം കിട്ടിയതിനെ തുടർന്ന് എക്സൈസ് സംഘം വീട്ടുകാരെ നിരീക്ഷിക്കുകയായിരുന്നു. പിന്നാലെയാണ് റെയ്‌ഡും അറസ്റ്റും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയപ്രസാദ് സി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എംപി, സന്ദീപ് സി വി, രഗിൽ രാജ് പി കെ , വുമൺ സിവിൽ എക്സൈസ് ഓഫീസർ തുഷാര, രതീഷ് എ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എംപി, സന്ദീപ് സി വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305699/couple-arrested-with-ganja-in-vadakara)