---
title: "കണ്ണൂരിൽ അച്ചാർ കുപ്പിയിൽ എം ഡി എം എ; ലഹരി കണ്ടെത്തിയത് ഗൾഫിലുള്ള സുഹൃത്തിനായി അയൽവാസി നൽകിയ കവറിൽ, മൂന്നുപേർ പിടിയിൽ"
english_title: "MDMA found in pickle bottle in Kannur Drug found in envelope given by neighbor to friend in Gulf three arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305691/mdma-found-in-pickle-bottle-in-kannur-drug-found-in-envelope-given-by-neighbor-to-friend-in-gulf-three-arrested"
published_at: "2025-07-31T14:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688b3cad3a3f0_hjghjgh.jpg"
keywords: []
---

# കണ്ണൂരിൽ അച്ചാർ കുപ്പിയിൽ എം ഡി എം എ; ലഹരി കണ്ടെത്തിയത് ഗൾഫിലുള്ള സുഹൃത്തിനായി അയൽവാസി നൽകിയ കവറിൽ, മൂന്നുപേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** ) **ചക്കരക്കല്ലിൽ അച്ചാറിലൊളിപ്പിച്ച് എം.ഡി.എം.എ കടത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ഒരു സുഹൃത്തിനെ കബളിപ്പിച്ച് മറ്റൊരു സുഹൃത്തിന് ലഹരി എത്തിച്ചുനൽകാനുള്ള ശ്രമമായിരുന്നു എന്നാണ് വിവരം.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** ) **ചക്കരക്കല്ലിൽ അച്ചാറിലൊളിപ്പിച്ച് എം.ഡി.എം.എ കടത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ഒരു സുഹൃത്തിനെ കബളിപ്പിച്ച് മറ്റൊരു സുഹൃത്തിന് ലഹരി എത്തിച്ചുനൽകാനുള്ള ശ്രമമായിരുന്നു എന്നാണ് വിവരം.

ബുധനാഴ്ച ഗൾഫിലേക്ക് പോകേണ്ടിയിരുന്ന ചക്കരക്കല്ല് സ്വദേശിയുടെ വീട്ടിലേക്ക് ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവർ രണ്ട് പാത്രങ്ങളിൽ അച്ചാർ കൊണ്ടുവന്നു. കുപ്പിയുടെ അടപ്പ് നേരാംവണ്ണം അടയ്ക്കാത്തതിൽ സംശയം തോന്നിയ വീട്ടുകാർ തുറന്നുനോക്കി അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റി. ഇതോടെ പ്ലാസ്റ്റിക് കവറിലും ചെറിയ ഡപ്പിയിലുമായി ലഹരി കണ്ടെത്തിയത്. പൊലീസിൽ വിവരമറിയിച്ചതു പ്രകാരം അവരെത്തി പരിശോധന നടത്തി.

0.26 ഗ്രാം എം.ഡി.എം.എയും 3.04 ഗ്രാം ഹെറോയിനുമാണ് കണ്ടെത്തിയത്. ഗൾഫിലെ മറ്റൊരു സുഹൃത്തിന് എത്തിച്ചുനൽകാൻ വേണ്ടിയാണ് അച്ചാർ നൽകിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305691/mdma-found-in-pickle-bottle-in-kannur-drug-found-in-envelope-given-by-neighbor-to-friend-in-gulf-three-arrested)