തൃശ്ശൂർ : ( www.truevisionnews.com ) ‘ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണി ആണ്. നൗഫൽ എന്റെ വയറ്റിൽ കുറേ ചവിട്ടി, കുറേ ഉപദ്രവിച്ചു. ഇവിടുത്തെ ഉമ്മയും ഉപദ്രവിക്കുന്നു. ഞാൻ മരിക്കുകയാണ്. അല്ലെങ്കിൽ ഇവർ കൊല്ലും. എന്റെ കൈ നൗഫൽ പൊട്ടിച്ചു.’ ഫസീല ഉമ്മയ്ക്കയച്ച വാട്സാപ് സന്ദേശമാണിത്.
കൊടുങ്ങല്ലൂർ പതിയാശേരി സ്വദേശി ഫസീല ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കരൂപ്പടന്ന കാരുമാത്ര നെടുങ്ങാണത്തുകുന്ന് സ്വദേശി വലിയകത്ത് വീട്ടിൽ നൗഫൽ (30), മാതാവ് റംല (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
.gif)

29ന് രാവിലെ എട്ടോടെയാണ് ഫസീലയെ നൗഫലിന്റെ നെടുങ്ങാണത്തുകുന്നിലുള്ള വീടിന്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രണ്ടു മാസം ഗർഭിണിയായിരുന്നു. ഒന്നേമുക്കാൽ വർഷം മുൻപായിരുന്നു നൗഫലിന്റെയും ഫസീലയുടെയും വിവാഹം. പത്തു മാസം പ്രായമായ മകനുണ്ട്.
രണ്ടാമതു ഗർഭിണിയാണെന്നറിഞ്ഞതോടെയാണ് മർദനം തുടങ്ങിയത്. മകൾ രണ്ടാമത് ഗർഭിണിയായ വിവരം ഫസീലയുടെ വാട്സാപ് മെസജിലൂടെയാണ് മാതാപിതാക്കൾ അറിയുന്നത്. ഭർതൃവീട്ടുകാർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബം ഉയർത്തുന്നത്. മകൾ മരിച്ചതായി ആദ്യം മാതാപിതാക്കളെ അറിയിച്ചില്ല.
തലകറങ്ങി വീണു എന്നാണ് അറിയിച്ചത്. എത്തിയപ്പോൾ കണ്ടത് മകളുടെ ചലനമറ്റ മൃതദേഹം. ഭർത്താവ് നൗഫൽ കാർഡ്ബോർഡ് കമ്പനിയിൽ കരാർ ജീവനക്കാരനാണ്. ‘എന്റെ മകന് ഇതിലും കൂടുതൽ തുക ലഭിക്കും. പൊന്നും ലഭിക്കും. നീ എന്തിനാടീ ഇവിടെ കയറി വന്നത്’ എന്നു ചോദിച്ചു നൗഫലിന്റെ മാതാവ് റംലയും പതിവായി ഭീഷണിപ്പെടുത്തുമായിരുന്നുവെന്നു ഫസീലയുടെ മാതാപിതാക്കൾ പറഞ്ഞു.
fasila suicide domestic violence
