സ്കൂള്‍ മുതല്‍ ബൈക്കില്‍ പിന്തുടര്‍ന്നു; വിജനമായ ഇടത്തുവച്ച് വിദ്യാര്‍ഥിനിക്ക് ശാരീരിക ഉപദ്രവം, രണ്ട് യുവാക്കൾ പിടിയിൽ

സ്കൂള്‍ മുതല്‍ ബൈക്കില്‍ പിന്തുടര്‍ന്നു; വിജനമായ ഇടത്തുവച്ച് വിദ്യാര്‍ഥിനിക്ക് ശാരീരിക ഉപദ്രവം, രണ്ട് യുവാക്കൾ പിടിയിൽ
Jul 31, 2025 03:31 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച 2 യുവാക്കളെ പൊലീസ് പിടികൂടി. കൊല്ലം ശൂരനാടാണ് സംഭവം. നേരത്തേ കാപ്പ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയായ കൊല്ലം ശൂരനാട് സ്വദേശി സവാദ് (24), ശൂരനാട് വടക്ക് ആനയടി മുറിയിൽ ആദിത്യൻ (20) എന്നിവരെയാണ് ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്.

സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു പെൺകുട്ടി. ആ സമയം പിന്നാലെ ബൈക്കിലെത്തിയ പ്രതികൾ വിജനമായ സ്ഥലമെത്തിയതോടെ, ബൈക്ക് നിർത്തി പെൺകുട്ടിയുടെ പിന്നാലെ കൂടി. അടുത്തൊന്നും ആരുമില്ലെന്ന് മനസിലാക്കിയതോടെ പെൺകുട്ടിയെ ഇരുവരും ചേർന്ന് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.

പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ച് ബഹളം വെച്ചതോടെ പ്രതികൾ പിടിവിട്ട് ബൈക്കിൽ കയറി രക്ഷപ്പെട്ടു. പരാതി ലഭിച്ചതോടെ പൊലീസ് പ്രതികളെ കണ്ടെത്താനായി പല തരത്തിൽ അന്വേഷണം നടത്തിയെങ്കിലും തുടക്കത്തില്‍ ഫലമുണ്ടായില്ല.

പൊലീസ് പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് മൂന്നാഴ്ച വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലോണിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കുടുക്കിയത്. ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

Followed from school on bike Student physically assaulted in a deserted place two youths arrested

Next TV

Related Stories
കണ്ണൂരിൽ യുവതി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ

Aug 1, 2025 11:54 AM

കണ്ണൂരിൽ യുവതി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ

പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
പ്രണയം ഭ്രാന്തായോ....? ഒരേ യുവതിയോട് പ്രേമം; സംഘങ്ങള്‍ക്കിടെ വിദ്യാര്‍ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി

Aug 1, 2025 09:44 AM

പ്രണയം ഭ്രാന്തായോ....? ഒരേ യുവതിയോട് പ്രേമം; സംഘങ്ങള്‍ക്കിടെ വിദ്യാര്‍ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി

ഒരു യുവതിയുടെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അപകടമുണ്ടാക്കി യുവാവിനെ...

Read More >>
വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കുട്ടികളുടെ മൃതദേഹം; മക്കളുടെ മരണത്തിൽ ദുരുഹത ആരോപിച്ച് കുടുംബം

Aug 1, 2025 09:04 AM

വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കുട്ടികളുടെ മൃതദേഹം; മക്കളുടെ മരണത്തിൽ ദുരുഹത ആരോപിച്ച് കുടുംബം

ബി​​ഹാറിൽ വീടിനുള്ളിൽ രണ്ടു കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി....

Read More >>
'തന്റെ ജീവന്‍ തന്നെ അപഹരിക്കപ്പെട്ടേക്കാമെന്ന് ശബ്ദസന്ദേശം'; സി.പി.എം വനിത നേതാവ് വഴിയരികിൽ മരിച്ചനിലയിൽ

Aug 1, 2025 08:36 AM

'തന്റെ ജീവന്‍ തന്നെ അപഹരിക്കപ്പെട്ടേക്കാമെന്ന് ശബ്ദസന്ദേശം'; സി.പി.എം വനിത നേതാവ് വഴിയരികിൽ മരിച്ചനിലയിൽ

സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവുമായി കലഹിച്ച പാര്‍ട്ടി വനിതാ നേതാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

Read More >>
Top Stories

Entertainment News

//Truevisionall