കൊട്ടിയൂരിൽ ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം; ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന വാദവുമായി പൊലീസ്

കൊട്ടിയൂരിൽ ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം; ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന വാദവുമായി പൊലീസ്
Jun 28, 2025 07:09 AM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com) കണ്ണൂർ കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന വാദവുമായി പൊലീസ്. ഫോട്ടോഗ്രാഫറായ കൊട്ടിയൂർ സ്വദേശി സജീവിനെ കയ്യേറ്റം ചെയ്തവരുടെ പേരും വിവരവും ചേർക്കാതെയാണ് പൊലീസ് കേസെടുത്തത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.

നടൻ ജയസൂര്യയുടെ ഫോട്ടോ എടുക്കന്നതിനിടെ കൂടെ ഉണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് ക്യാമറ തട്ടിമാറ്റുകയും തുടർന്ന് മർദ്ദിച്ചെന്നുമാണ് പരാതി. സെൻട്രൽ ഫിലിം സെൻസർ ബോർഡ് മുൻ അംഗം ഷിജിൽ കടത്തനാട്, എബിവിപി മുൻ സംസ്ഥാന സംഘടന സെക്രട്ടറി ഒ. നിധീഷ് എന്നിവർ ജയസൂര്യക്കൊപ്പം ഉണ്ടായിരുന്നതായാണ് പുറത്തുവന്ന ദൃശ്യങ്ങളിലൂടെ വ്യക്തമായത്.

ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നവർ ഫോട്ടോയെടുക്കുന്നത് തടഞ്ഞ് മർദ്ദിച്ചെന്നാണ് പരാതി. ക്ഷേത്രത്തിലെ ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങൾ പകർത്താൻ ദേവസ്വം ബോർഡ് നിയമിച്ചയാളാണ് സജീവ് നായർ. ദേവസ്വം ഓഫീസിൽ വെച്ചായിരുന്നു മർദ്ദനം. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദ്ദിച്ചെന്നും ആരോപണം.

Incident assault photographer who took Jayasurya picture Kottiyoor Police claim they did not identify the accused despite having visuals

Next TV

Related Stories
പണം നിക്ഷേപിച്ചാൽ ഇരട്ടിപ്പിക്കാം; കണ്ണൂരിൽ വ്യാജ വാട്സ്ആപ്പ് വാഗ്ദാനത്തിൽ ഡോക്ടർക്ക് നഷ്ടമായത് 4.44 കോടി

Jun 26, 2025 01:19 PM

പണം നിക്ഷേപിച്ചാൽ ഇരട്ടിപ്പിക്കാം; കണ്ണൂരിൽ വ്യാജ വാട്സ്ആപ്പ് വാഗ്ദാനത്തിൽ ഡോക്ടർക്ക് നഷ്ടമായത് 4.44 കോടി

കണ്ണൂരിൽ വ്യാജ വാട്സ്ആപ്പ് വാഗ്ദാനത്തിൽ ഡോക്ടർക്ക് നഷ്ടമായത് 4.44...

Read More >>
കണ്ണൂരിൽ തിരയിൽപ്പെട്ട് പതിനെട്ടുകാരനെ കാണാതായി; ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി

Jun 26, 2025 08:12 AM

കണ്ണൂരിൽ തിരയിൽപ്പെട്ട് പതിനെട്ടുകാരനെ കാണാതായി; ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി

ഏഴര പാറപ്പള്ളി കടപ്പുറത്ത് യുവാവിനെ തിരയിൽപ്പെട്ട്...

Read More >>
Top Stories